അബ്ദുറഹ്മാൻ വയനാട് (പ്രസി), സക്കരിയ കൊല്ലം (സെക്ര), അബ്ദുല്ല (ട്രഷ)
റിയാദ്: റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശിഫ ഇസ്ലാഹി സെന്ററിെൻറ 2025-2027 പ്രവർത്തനകാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏഴ് അംഗങ്ങളടങ്ങിയ സെക്രട്ടേറിയറ്റും 18 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും യൂത്ത് വിങും രൂപവത്കരിച്ചു.
അബ്ദുറഹ്മാൻ വയനാട് (പ്രസി), സക്കരിയ കൊല്ലം (സെക്ര), അബ്ദുല്ല (ട്രഷ), കെ.എം. ബഷീർ, ഇസ്മാഈൽ ബേപ്പൂർ (വൈ. പ്രസി), സബ്രീസ് തലശ്ശേരി, ഇസ്മാഈൽ മലപ്പുറം (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ വിങ്ങുകളുടെ ഭാരവാഹികളായി നിസാർ കൊല്ലം (ക്യൂ.എച്ച്.എല്‍.സി), ഷഹീൻ അൽ ഹികമി, ഇസ്മാഈൽ ബേപ്പൂർ (ദഅവ ആൻഡ് ജാമിഅ അൽഹിന്ദ്), ആഷിക് കൂട്ടിലങ്ങാടി, നിഷാദ് (നിച്ച് ഓഫ് ട്രൂത്ത് ആൻഡ് പബ്ലിക്കേഷൻ), ഫിറോസ് കോഴിക്കോട്, സബ്രീസ് തലശ്ശേരി (സോഷ്യൽ വെൽഫെയർ/ പുണ്യം), മുഹമ്മദ് കുന്നത്തേരി, സജീവ് തറയിൽ (ക്രിയേറ്റിവ് ഫോറം), ഷഹീൻ അൽ ഹികമി, അബ്ദുല്ല ഉമർ ഫാറൂഖ്, മുഹമ്മദ് ഉമർ ഫാറൂഖ്, ഹബീബുറഹ്മാൻ (യൂത്ത് വിങ്) എന്നിവരെയും തിരഞ്ഞെടുത്തു. ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി ജനറൽ കൺവീനർ ജാഫർ പൊന്നാനി, അബ്ദുല്ല അൽഹികമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.