ഷാ​ജി ലീ​ഗി​ലെ വി​ല​കു​റ​ഞ്ഞ നേ​താ​വ്-സൗ​ദി ഐ.​എം.​സി.​സി

റി​യാ​ദ്​: സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ​യും മ​ഹാ​മാ​രി​ക​ളു​ടെ​യും കാ​ല​ങ്ങ​ളി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വി​ഭ​വ സ​മാ​ഹ​ര​ണ​ത്തെ സ​മൂ​ഹ​ത്തി​ൽ അ​പ​ഹ​സി​ച്ച് ന​ട​ക്കു​ന്ന കെ.​എം. ഷാ​ജി ലീ​ഗി​ന​ക​ത്തെ വി​ല​കു​റ​ഞ്ഞ നേ​താ​വാ​ണെ​ന്ന്​ സൗ​ദി ഐ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ സാ​യ്ദ് ക​ള്ളി​യ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ അ​റ​ബി എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ലും അ​വി​ഹി​ത ധ​ന​സ​മ്പാ​ദ​ന​ത്തി​​ന്റെ പേ​രി​ലും കു​റ്റാ​രോ​പി​ത​നാ​യി വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നേ​രി​ടു​ന്ന ആ​ളാ​ണ് ഷാ​ജി.

ത​രാ​ത​രം നി​ല​പാ​ട് മാ​റ്റി​പ്പ​റ​യു​ക​യും പ്ര​തി​പ​ക്ഷ ബ​ഹു​മാ​ന​മി​ല്ലാ​തെ വാ​ചാ​ടോ​പം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഷാ​ജി​യു​ടെ ജ​ൽ​പ​ന​ങ്ങ​ൾ ലീ​ഗു​കാ​ർ​പോ​ലും ത​ള്ളി​ക്ക​ള​യു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ്.

സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​യെ വ്യ​ക്തി​പ​ര​മാ​യി അ​പ​ഹ​സി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഷാ​ജി​യു​ടെ പ്ര​സം​ഗം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. 

News Summary - Shaji League's leader with lowest grades says Saudi IMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.