ദമ്മാം: ദമ്മാമിലെ പ്രവാസി നാടകപ്രേമികളുടെ ഹൃദയം കീഴടക്കിയ നാടകത്തോടൊപ്പം അതി ലെ നായികാ കഥാപാത്രത്തിന് ജീവൻ നൽകിയ കലാകാരിയും ശ്രദ്ധിക്കപ്പെടുന്നു. കേരളത്തിൽ ന ൂറുകണക്കിന് വേദികളിൽ വിജയകരമായി കഴിഞ്ഞ ‘അവനവൻ തുരുത്ത്’ എന്ന നാടകം കഴിഞ്ഞദ ിവസം ദമ്മാമിൽ അരങ്ങേറിയപ്പോൾ അതിലെ ‘അന്നലക്ഷ്മി’ എന്ന കേന്ദ്രകഥാപാത്രത്തെ അവ തരിപ്പിച്ച ആർ. ഷാഹിനയെ അഭിനന്ദനങ്ങളാൽ വാരിപ്പുണരുകയാണ് ആസ്വാദകലോകം. എഴുത്ത് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ൈകയടക്കത്തോടെ അവതരിപ്പിച്ച് തെളിയിച്ചിരിക്കുകയാണ് ഇൗ ഒാച്ചിറ സ്വദേശിനി. ദമ്മാം നാടകവേദിയാണ് നാടകം അരങ്ങേറ്റിയത്.
പ്രവാസലോകത്ത് അറിയപ്പെടുന്ന എഴുത്തുകാരിയായ ഇവർ അഭിഭാഷകയുമാണ്. ഒാച്ചിറ സ്വദേശികളായ റഷീദ്-ഫാരിഷ ദമ്പതികളുടെ മകളായ ഇൗ അഭിഭാഷകക്ക് നാടകം ചിരപരിചിത സുഹൃത്താണ്. ചിരകാലമായ അഭിനയ മോഹം അവനവൻ തുരുത്തിൽ പൂവണിയുകയായിരുന്നു. രണ്ടര വർഷം മുമ്പ് പ്രവാസിയായപ്പോൾ മുതൽ എഴുത്തിൽ സജീവമായെങ്കിലും നാടകത്തിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ദമ്മാം നാടക വേദി അവതരിപ്പിച്ച ‘ഇരയും വേട്ടക്കാരനും’ എന്ന നാടകത്തിെൻറ കാഴ്ചക്കാരിയായെത്തിയപ്പോൾ അടുത്ത നാടകത്തിൽ ആ അരങ്ങിൽ കയറണം എന്ന കലശലായ മോഹമുദിച്ചു. നാടക വേദിയുടെ അണിയറ ശിൽപികളായ ബിജു പി. നീലേശ്വരവും ഷാജി ഇബ്രാഹിമും ഇത്തവണ ആ മോഹം സാക്ഷാത്കരിച്ചുകൊടുത്തു. . ഭർത്താവ് അനീഷും നാടകത്തിലെ സഹപ്രവർത്തകരും ധൈര്യം നൽകി കൂെട നിന്നതോടെ ‘അന്നലക്ഷമി’യിലേക്കുള്ള പരകായപ്രവേശം എളുപ്പമായി.
മകളായും പ്രണയിനിയായും നന്മ പിറക്കാൻ കൊതിക്കുന്ന സ്ത്രീരൂപമായുമൊക്കെ വേഷപ്പകർച്ചകൾ. ആരാച്ചാരുടെ മകളായ അന്നലക്ഷ്മി കണ്ണുകാണാത്ത നിയമത്തിനുമുന്നിൽ സ്വയം നീതി നടപ്പാക്കി ദുർഗയായി മാറുന്നു. പെണ്ണിെൻറ കൈകൾ ഉയരേണ്ടത് കണ്ണിൽ മഷിയെഴുതാനും പൊട്ടുകുത്താനും ആണുങ്ങൾക്ക് അന്നമൊരുക്കാനും മാത്രമല്ലെന്ന് സ്ത്രീപക്ഷത്തുനിന്ന് ഇൗ കഥാപാത്രം പ്രഖ്യാപിക്കുന്നു. നാടകത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന കേന്ദ്രകഥാപാത്രമാണ് അന്നലക്ഷ്മി. ദമ്മാമിൽ എൻജിനീയറാണ് ഭർത്താവ് അനീഷ്.
പ്രവാസിയാകും മുമ്പ് ഷാഹിന പെരുമ്പാവൂർ, എറണാകുളം കോടതികളിൽ ആറു വർഷം വക്കീലായി പ്രാക്ടിസ് ചെയ്തിട്ടുണ്ട്. ‘പതിച്ചി’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകത്തിെൻറ രണ്ടാം പതിപ്പ് ഇക്കഴിഞ്ഞ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തിരുന്നു. കലാകേന്ദ്ര കമലാസുറയ്യ പുരസ്കാരം, ആശാൻ സാഹിത്യ വേദി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇൗ എഴുത്തുകാരിയെ തേടിയെത്തിയിട്ടുണ്ട്. ഏക മകൾ നൈഷ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.