യാംബു: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ കനത്ത ചൂടും ഉഷ്ണതരംഗവും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ് മേഖലയുടെ കിഴക്കൻ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ആഗസ്റ്റ് എട്ട് വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടിലെ പ്രവചനം.
ചില പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യയിലും റിയാദിെൻറ കിഴക്കൻ മേഖലകളിലും വെള്ളിയാഴ്ച വരെ ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വരുംദിവസങ്ങളിൽ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും പരമാവധി താപനില 45 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതിശക്തമായ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾക്ക് സിവിൽ ഡിഫൻസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉച്ചസമയങ്ങളിൽ വെയിൽ നേരിട്ട് ഏൽക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും, നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ-സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.