എൻ.ആർ.കെ ഫോറം ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുന്നു
വേടെൻറ ‘ആരവം’ ലൈവ് മ്യൂസിക് ഷോ ഒക്ടോബർ 16ലേക്ക് മാറ്റി
റിയാദ്: എൻ.ആർ.കെ ഫോറവും മൂൺഗ്ലൈഡ് എൻറർടൈൻമെൻറും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമുഖ റാപ്പർ വേടെൻറ മെഗാ ലൈവ് മ്യൂസിക് ഷോ ‘ആരവം’ മാറ്റിവെച്ചു. ഒക്ടോബർ രണ്ടിന് റിയാദിലെ ദിറാബ് ഡ്രിഫ്റ്റ് പാർക്കിൽ നിശ്ചയിച്ചിരുന്ന പരിപാടിയാണ് ഒക്ടോബർ 16-ലേക്ക് മാറ്റിയതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദിറാബ് പാർക്കിെൻറ പരിസരങ്ങളിൽ സൗദി ഗതാഗത മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഹൈവേ നവീകരണ പ്രവൃത്തികൾ നടക്കുന്നതിെൻറ പശ്ചാത്തലത്തിലാണ് മാറ്റം.
വേടന് പുറമെ ആര്യ ദയാൽ, യോഗി ശേഖർ, എച്ച് ത്രീ എം, ഡി.ജെ സിബിൻ, വി-ഫ്രീക്ക് എന്നിവരും മെഗാ ഷോയിൽ പങ്കെടുക്കും. പ്രമുഖ റീട്ടെയിൽ ശൃംഖലയായ മാർക്ക് ആൻഡ് സേവ് ആണ് മെഗാ ഷോയുടെ മുഖ്യ പ്രായോജകർ. പരിപാടിയുടെ തീയതി മാറ്റിവെച്ചതിൽ പ്രേക്ഷകർക്കുണ്ടാകുന്ന അസൗകര്യത്തിൽ ഖേദം രേഖപ്പെടുത്തുന്നതായി സംഘാടകർ പറഞ്ഞു.
പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും വൈകാതെ പരിപാടികൾ പ്രഖ്യാപിക്കൂമെന്നും എൻ.ആർ.കെ ഫോറം ചെയർമാൻ സി.പി. മുസ്തഫ പറഞ്ഞു. കൺവീനർ സുരേന്ദ്രൻ കൂട്ടായി, ട്രഷറർ യഹ്‌യ കൊടുങ്ങല്ലൂർ, മൂൺഗ്ലൈഡ് എൻറർടൈൻമെൻറ് പ്രതിനിധി ധനേഷ് ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.