Posted On
date_range Updated On
date_range മക്കയിൽ ബസിന് തീപിടിച്ചു; ആളപായമില്ല
മക്ക: മക്കയിലെ കഅ്കിയ്യ പ്രദേശത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സൗദി സിവിൽ ഡിഫൻസ് സേന വിജയകരമായി തീയണച്ചു. ഞായറാഴ്ചയാണ് സംഭവം.
അപകടത്തെക്കുറിച്ചുള്ള വിവര ലഭ്യതയെത്തുടർന്ന് മക്കയിലെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തുകയും ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ച് തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.