സൗദി-യു.എസ്​ നിക്ഷേപ സമ്മേളനത്തിൽ ഒപ്പുവെച്ചത്​ നിരവധി കരാറുകൾ

റിയാദ്: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ സന്ദർശനത്തിനിടെ സൗദി അറേബ്യയും അമേരിക്കയും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. കിരീടാവകാശിയുടെയും പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപി​െൻറയും സംയുക്ത അധ്യക്ഷതയിൽ നടന്ന സൗദി-യു.എസ്​ നിക്ഷേപ സമ്മേളനത്തിലാണ്​ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഉടമ്പടികളുണ്ടായത്​. ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്തു.

പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള വഴികൾ, പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ, അവ പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങൾ എന്നിവയും അവലോകനം ചെയ്തു. നിർമിതബുദ്ധിക്കായുള്ള പങ്കാളിത്തം, സിവിൽ ആണവോർജ്ജത്തിലെ സഹകരണത്തെക്കുറിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കുന്നതിനുള്ള സംയുക്ത പ്രസ്താവന, യുറേനിയം, ലോഹങ്ങൾ, നിർണായക ലോഹങ്ങൾ എന്നിവയുടെ വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുന്നതിനുള്ള പങ്കാളിത്തത്തിനായുള്ള ചട്ടക്കൂട്, സൗദി നിക്ഷേപങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള കരാർ എന്നിവയുൾപ്പെടെ നിരവധി ഉഭയകക്ഷി കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുപക്ഷവും ഒപ്പുവെച്ചു.

സാമ്പത്തിക അഭിവൃദ്ധിക്കായുള്ള സാമ്പത്തിക പങ്കാളിത്ത ക്രമീകരണങ്ങൾ, ധനകാര്യ വിപണി മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ, വിദ്യാഭ്യാസ പരിശീലന മേഖലയിലെ സഹകരണം, വാഹന സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സഹകരണം എന്നിവ ഒപ്പുവെച്ച കരാറുകളിൽ ഉൾപ്പെടുന്നു.

സമ്മേളനത്തിൽ സൗദി ഊർജ്ജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ദേശീയ സുരക്ഷാ ഉപദേഷ്​ടാവ് ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി, ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ, പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ ബിൻ ഉസ്മാൻ അൽറുമയാൻ എന്നിവർ പങ്കെടുത്തു.

ഫോ​ട്ടോ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപും വൈറ്റ്​ ഹൗസിലെ ഓവൽ ഓഫീസിൽ ചർച്ചയിൽ

Tags:    
News Summary - Several agreements signed at Saudi-US investment summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.