ഹഫീസ് കോളക്കോടൻ രചിച്ച ‘സീക്കോ തെരുവ്’ എന്ന പുസ്തകം കെ.എം. ബഷീർ, ലിയാക്കത്തലി കാരങ്ങാടന്‍ നൽകി പ്രകാശനം ചെയ്യുന്നു
ദമ്മാം: പ്രവാസിയായ ഹഫീസ് കോളക്കോടൻ രചിച്ച ‘സീക്കോ തെരുവ്’ എന്ന പുസ്തകം കീഴുപറമ്പ് പഞ്ചായത്ത് പ്രവാസി കൂട്ടായ്മയായ ‘കെപ്വ’യുടെ നേതൃത്വത്തിൽ മലബാരി ഗ്രൂപ് സി.ഇ.ഒയും സാമൂഹിക പ്രവർത്തകനുമായ കെ.എം. ബഷീർ പ്രകാശനം ചെയ്തു. കെപ്വ രക്ഷാധികാരി ലിയാക്കത്തലി കാരങ്ങാടൻ പുസ്തകം ഏറ്റുവാങ്ങി. ചെയർമാൻ ജൗഹർ കൂനിയിൽ അധ്യക്ഷതവഹിച്ചു. സഫാ മെഡിക്കൽ ഗ്രൂപ് എം.ഡി മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. അസ്ലം കോളക്കോടൻ, മാലിക്ക് മഖ്ബൂൽ, പ്രദീപ് കൊട്ടിയം, ശമീർ കൊടിയത്തൂർ, ശബ്ന നജീബ്, സോഫിയ തുടങ്ങിയവർ സംസാരിച്ചു.
സിദ്ദീഖ് പാണ്ടികശാല, ഹുസൈൻ വേങ്ങര, സക്കീർ വള്ളക്കടവ്, അശ്റഫ് സോണി, ശബീർ ചാത്തമംഗലം, നൗഷാദ് ഇരിക്കൂർ, സാബു മേലതിൽ, റഊഫ് ചാവക്കാട്, സൈനു കുമളി തുടങ്ങിയവർ സംബന്ധിച്ചു. ഗ്രന്ഥകർത്താവിനുള്ള ഫലകം കെപ്വ സീനിയർ അംഗം എം.ടി. നജീബ് കൈമാറി. എം.കെ ഷംസീർ ഷാൾ അണിയിക്കുകയും ചെയ്തു.
കെപ്വ എക്സിക്യൂട്ടിവും എഴുത്തുകാരനുമായ നൗഷാദ് കുനിയിൽ പുസ്തകം പരിചയപ്പെടുത്തി. ഹഫീസ് കോളക്കോടൻ മറുപടി പറഞ്ഞു. ലിയാക്കത്ത് പ്രാർഥന നിർവഹിച്ചു. വഹീദുറഹ്മാൻ സ്വാഗതവും അനസ് മൂക്കം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.