ജിദ്ദ: അസീർ മേഖലയിൽ മയക്കുമരുന്ന്^വ്യാജവാറ്റ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിനിടെ സുരക്ഷ ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. മയക്കുമരുന്ന് സംഘത്തിലെ ഒരാളും വെടിവെപ്പിൽ മരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. പ്രദേശത്ത് ഭീതി വിതക്കുന്ന വൻ ക്രിമിനൽ സംഘം അധികം ആൾവാസമില്ലാത്ത മേഖല താവളമാക്കി മയക്കുമരുന്ന്, മദ്യ വ്യാപാരം നടത്തി വരികയായിരുന്നു. താവളം കണ്ടെത്തിയ സുരക്ഷാസേന ഇവിടം വളഞ്ഞപ്പോൾ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ക്യാപ്റ്റർ അബ്ദുല്ല അസീരി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. എേത്യാപ്യക്കാരനായ സംഘാംഗം സുരക്ഷാസേനയുടെ വെടിയേറ്റും മരിച്ചു. പ്രദേശവാസിയായ ഒരു സ്വദേശി പൗരനും വെടിയേറ്റു.
ഇയാളുടെ നില ഗുരുതരമല്ല. ഇതിനിടെ മലമ്പ്രദേശത്തേക്ക് രക്ഷപ്പെട്ട നാലംഗ സംഘത്തെ സുരക്ഷാസേന പിന്തുടർന്ന് പിടികൂടുകയായിരുന്നു. നാലുപേരും എത്യോപ്യക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.