ജിദ്ദ: സീസണൽ ഇൻഫ്ലുവൻസ ബാധിച്ചവർ ചുറ്റുമുള്ളവരെ സംരക്ഷിക്കാൻ മാസ്ക് ധരിക്കേണ്ടത് പ്രധാന ബാധ്യതയാണെന്ന് ആരോഗ്യ മന്ത്രാലയം. ശ്വസിക്കുന്നതിലൂടെയുള്ള അണുബാധ സാധ്യത കുറക്കുന്ന സംരക്ഷണ കവജമാണ് മാസ്ക്. സീസണൽ ഇൻഫ്ലുവൻസ പകരുന്ന സാധാരണ മാർഗങ്ങളിലൊന്നാണ് ശ്വസനം. ഒത്തുചേരലുകളിലും ആരോഗ്യസ്ഥാപനങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമാണ്.
അണുബാധ ലക്ഷണങ്ങളുള്ള ആളുകളുമായി ഇടപഴകുമ്പോഴും പകർച്ചസാധ്യത കൂടുതലായതിനാൽ മാസ്ക് ധരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. 'നിങ്ങൾ ആഗ്രഹിക്കാത്ത നിമിഷം' എന്ന തലക്കെട്ടിൽ സീസണൽ ഇൻഫ്ലുവൻസക്കെതിരെ വാക്‌സിനേഷൻ ബോധവത്കരണ കാമ്പയിൻ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
രോഗം കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറവുള്ളവർ, ഗർഭിണികൾ തുടങ്ങിയ വിഭാഗങ്ങൾ, പുറമെ ആരോഗ്യമേഖലയിലെ പ്രവർത്തകർ, പൊതുസമൂഹം എന്നിവരെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. വാക്സിനേഷൻ സുരക്ഷിതമാണെന്നും പാർശ്വഫലങ്ങളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.