ജിദ്ദ: ‘സീസൺ ജിദ്ദ’ പരിപാടികൾക്ക് ഉജ്ജ്വല തുടക്കം. വേനലവധിയോടനുബന്ധിച്ചാണ് ‘കടലും സംസ്കാരവും’ എന്ന തലക് കെട്ടിൽ ജിദ്ദ മേഖലയിലെ അഞ്ച് കേന്ദ്രങ്ങളിൽ വിവിധ കലാ സാംസ്കാരിക വിനോദ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. 41 ദ ിവസം നീണ്ടു നിൽക്കും. ദേശീയ അന്തർദേശീയ കലാകാരന്മാർ പെങ്കടുക്കുന്ന 150 ഒാളം പരിപാടികൾ അരങ്ങേറും. രാജ്യത്തിനകത് തും പുറത്തു നിന്നുമായി 40 ലക്ഷമാളുകൾ കാണാനെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പരിപാടികൾ കാണാനെത്തുന്ന വിദേശികൾക്ക് എത്രയും വേഗം ടൂറിസം ഇ വിസ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
എൻറർടൈൻമെൻറ് അതോറിറ്റി, സാംസ്കാരിക മന്ത്രാലയം, ടൂറിസം വകുപ്പ്, സ്പോർട്സ് അതോറിറ്റി, സൗദി മറൈൻ സ്പോർട്സ് ആൻറ് ഡൈവിങ്, സൗദി എയർലൈൻസ്, ജിദ്ദ മുനിസിപ്പാലിറ്റി, ജിദ്ദ ചേംബർ എന്നിവയുമായി സഹകരിച്ച് കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി, ജിദ്ദ ഹിസ്റ്റോറിക്കൽ മേഖല, അൽഹംറ കോർണിഷ്, കടൽകര തുടങ്ങിയ സ്ഥലങ്ങളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ജിദ്ദ മേഖലയിലെ ടൂറിസം വികസിപ്പിക്കുന്നതിെൻറ ഭാഗമായാണ് ‘സീസൺ ജിദ്ദ’ എന്ന പേരിൽ വേറിെട്ടാരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചെറുകിട, ഇടത്തരം സ്ഥാപന ഉടമകളെ പ്രോത്സാഹിപ്പിക്കുക, നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുക, സ്വദേശി യുവതീ യുവാക്കൾക്ക് സാമ്പത്തിക പുരോഗതി എന്നിവ ലക്ഷ്യമിടുന്നുണ്ട്.
ഏകദേശം 20,000ത്തോളം യുവതീ യുവാക്കൾക്ക് താത്കാലിക തൊഴിലവസരങ്ങൾ ലഭ്യമാക്കാനും അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാനും പരിപാടിയിലൂടെ സാധിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.