സയൻസ് ഇന്ത്യ ഫോറവും ഇസ്രോയും സംയുക്തമായി സംഘടിപ്പിച്ച ‘സ്പേസ് ക്ലബ് ഇവന്റ്’ രണ്ടാം പതിപ്പിൽനിന്ന്
റിയാദ്: ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷന്റെ (ഇസ്രോ) സഹകരണത്തോടെ സയൻസ് ഇന്ത്യ ഫോറം (സിഫ്) സൗദി ചാപ്റ്റർ ‘സിഫ്-ഇസ്രോ സ്പേസ് ക്ലബ്’ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു. റിയാദിലെ ഇന്റർനാഷനൽ ഇന്ത്യന്‍ സ്കൂളുകളിലെ 800-ലധികം വിദ്യാർഥികൾ പങ്കെടുത്തു. സൗദിയിലെ 17 ഇന്ത്യൻ സ്കൂളുകളിലെയും സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികൾ ഓൺലൈൻ, ഓഫ്ലൈൻ രീതിയിലാണ് പങ്കെടുത്തത്.
ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് പ്രസ് കോൺസലർ ഷാരിഖ് ബദർ പ്രാരംഭ സംഭാഷണം നിർവഹിച്ചു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഇസ്രോ ലൊഞ്ച് വെഹിക്കിൾ വിദഗ്ധനും സ്പേസ് ട്രാൻസ്പോർട്ടേഷൻ പ്രോഗ്രാം ഓഫീസ് ഡയറക്ടറുമായ എം.എസ്. അനുരൂപ് ഇസ്രോയുടെ പ്രവർത്തനങ്ങളും സാങ്കേതിക വശങ്ങളും 45 മിനിറ്റ് ദൈർഘ്യമുള്ള വിവരണത്തിലൂടെ വിദ്യാർഥികൾക്ക് പകർന്നുനൽകി.
സിഫ് ജി.സി.സി പ്രസിഡന്റ് ശശി മേനോൻ, ദരത് അസ്സലാം ഇന്റർനാഷനൽ ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മൈരാജ് മുഹമ്മദ് ഖാൻ, ഡ്യൂൺസ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് എന്നിവർ സംസാരിച്ചു.
കിഴക്കൻ പ്രവിശ്യ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഹൃഷികേശ് ഡാനി വിദ്യാർഥികളുമായുള്ള ചോദ്യോത്തരവേദി കൈകാര്യം ചെയ്തു. സിഫ് സ്പേസ് ക്ലബ് നാഷനൽ കോഓഡിനേറ്റർ പത്മിനി യു. നായർ നന്ദി പറഞ്ഞു. സിഫ് സൗദി നാഷനൽ പ്രസിഡന്റ് ബിജു മുല്ലശ്ശേരി, സെക്രട്ടറി ജയകൃഷ്ണൻ, ജോയന്റ് സെക്രട്ടറി സനൽ കുമാർ, എൻ.സി.എസ്.സി കോഓഡിനേറ്റർ രമിത എന്നിവർ പരിപാടി നിയന്ത്രിച്ചു.
സിഫ് സെൻട്രൽ റീജ്യൻ ജോയന്റ് സെക്രട്ടറി സ്മിത രമേഷ് അവതാരകയായി. വിദ്യാർഥികൾക്ക് ഇസ്രോ ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനും ഭാവിയിലെ ബഹിരാകാശ ഗവേഷണ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനുമുള്ള അപൂർവ അവസരമായി പരിപാടി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.