അനിഷിയയും മെലിനിസും ഇനി ഒന്നല്ല

റിയാദ്​: താൻസാനിയൻ സയാമീസുകളായ ‘അനിഷിയ, മെലിനിസ്​’ കുട്ടികളുടെ വേർപ്പെടുത്തൽ ശസ്​ത്ര ക്രിയ വിജയകരമായി പൂർത്തിയായതായി റോയൽ കോർട്ട്​ ഉ​പദേഷ്​ടാവും സയാമീസ്​ സർജറി വിഭാഗം മേധാവിയുമായ ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു. ഞായറാഴ്​ച രാവിലെയാണ്​ നെഞ്ചും വയറും ചില ആന്തരാവയവങ്ങളും ഒട്ടിപിടിച്ച താൻസാനിയൻ​ സയാമീസുകളുടെ ശസ്​ത്രക്രിയ ആരംഭിച്ചത്​. ശാസ്​ത്രക്രിയ 13 മണിക്കൂർ നീണ്ടു. ഒമ്പത്​ ഘട്ടങ്ങളായാണ്​ പൂർത്തിയാക്കിയത്​. ഡോ. റബീഅയുടെ നേതൃത്വത്തിൽ ​വിദഗ്​ധരായ ഡോക്​ടർമാരും ​ ടെക്​നിഷ്യന്മാരും നഴ്​മാരുമുൾപെടെ 33 പേരടങ്ങുന്ന​ സംഘമാണ്​ ശസ്​ത്രക്രിയ നടത്തിയത്​. കുട്ടികളുടെ രക്ഷിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി രേഖപ്പെടുത്തി. സൽമാൻ രാജാവി​​​െൻറ നിർദേശത്തെ തുടർന്നാണ്​ കുട്ടികളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്കായി റിയാദിലെ കിങ്​ അബ്​ദുല്ല മെഡിക്കൽ സിറ്റിയിലെത്തിച്ചത്​. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക്​ സൗദി ഗവൺമ​​െൻറ്​ നൽകുന്ന മാനുഷികമായ സേവനമാണിത്​. പദ്ധതിക്ക്​ കീഴിൽ ഇതിനകം 47 വേർപ്പെടുത്തൽ ശസ്​ത്രക്രിയ നടത്തിയിട്ടുണ്ടെന്നും ഡോ.റബീഅ പറഞ്ഞു.

Tags:    
News Summary - sayamis surgery, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.