സയാമീസ്​ ഇരട്ടകളുടെ ശസ്​ത്ര​ക്രിയ ഇന്ന്​

റിയാദ്​: സൗദി സിയാമീസ്​ ഇരട്ടകളായ ശൈഖ, ശുമൂഖ്​ എന്നിവരുടെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ ഇന്ന്​ നടക്കും. സൽമാൻ രാജാവി​​​​െൻറ നിർദേശത്തെ തുടർന്നാണിത്​. കിങ്​ അബ്​ദുൽ അസീസ്​ മെഡിക്കൽ സിറ്റിക്ക്​ കീഴിലെ കിങ്​ അബ്​ദുല്ല ചൈൽഡ്​ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ സയാമിസ്​ ശസ്​ത്രക്രിയ വിഗദ്​ധനായ ഡോ. അബ്​ദുല്ല അൽറബീഅയുടെ ​നേതൃത്വത്തിലായിരിക്കും. 46ാമത്തെ സയാമിസ്​ വേർപ്പെടുത്തൽ ശസ്​ത്രക്രിയയായിരിക്കും ഇത്​. മാനുഷിക സേവനമായി കണ്ട്​ ഇതിനു മുമ്പ്​ കിങ്​ അബ്​ദുൽ അസീസ്​ മെഡിക്കൽ സിറ്റിയിൽ നടത്തിയ സയാമീസ്​ ശസ്​ത്രക്രിയകൾ വലിയ വിജയമായിരുന്നു.

Tags:    
News Summary - sayamees irattakal-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.