????? ???????? ?????????? ???????????? ??????????? ????????????? ???????? ??????? ?????????????? ??????? ??.??. ????????? ???????????????? ??????? ?????? ????????

മലപ്പുറം സൗഹൃദവേദി കേരളപ്പിറവി ദിനാഘോഷം

ജിദ്ദ: മലപ്പുറം സൗഹൃദവേദി കേരളപ്പിറവി ദിനാഘോഷം ദീവാനീയ-ബസാത്തീൻ വില്ലയിൽ കലാകായിക പരിപാടികളോടെ ആഘോഷിച്ചു. പ ്രഫ. ഇസ്മയിൽ മരുതേരി ഉദ്​ഘാടനം ചെയ്തു. യു.എം. ഹു​ൈസൻ മലപ്പുറം അധ്യക്ഷത വഹിച്ചു. മലപ്പുറം സൗഹൃദവേദി രക്ഷാധികാരിയ ും സഹ്‌റാനി ഗ്രൂപ്‌ മിഡിൽ ഈസ്​റ്റ്‌ സ്ഥാപകനുമായ പി.കെ. കുഞ്ഞാനെ ചടങ്ങിൽ ആദരിച്ചു. മാധ്യമപ്രവർത്തകൻ മുസാഫിർ പി.കെ. കുഞ്ഞന്​ സ്നേഹോപഹാരം നൽകി. മലപ്പുറം മുനിസിപ്പൽ പ്രദേശത്തെ നിർധനരായ 10 യുവതികളുടെ സമൂഹവിവാഹം നടത്താൻ മലപ്പുറം സൗഹൃദവേദി മുൻകൈ എടുക്കണമെന്നും രണ്ടുപേരുടെ വിവാഹ ചെലവ്‌ സ്വയം വഹിക്കാമെന്നും ചടങ്ങിൽ സ്നേഹോപഹാരം സ്വീകരിച്ചുകൊണ്ട്‌ പി.കെ. കുഞ്ഞാൻ പ്രഖ്യാപിച്ചു. സമൂഹ വിവാഹത്തിന്‌ ഒരു യുവതിയുടെ ചെലവ്​ മലപ്പുറം സൗഹൃദവേദിയും ഏറ്റെടുത്തതായി ചെയർമാൻ യു.എം. ഹു​ൈസൻ മലപ്പുറം പറഞ്ഞു. ചിൽഡ്രൻസ്‌ പെനാൽറ്റി ഷൂട്ടൗട്ട്‌ മത്സരം ലത്തീഫ്‌ ഹാജി മലപ്പുറം ഉദ്​ഘാടനം ചെയ്തു.

ഷൂട്ടൗട്ട്‌ മത്സര വിജയികളായ ഷാമിൽ മുഹമ്മദ്‌, അദ്നാൻ മാഞ്ഞാലി എന്നിവർക്ക്‌ സുൽഫീക്കർ ഒതായി, ബിജു രാമന്തളി എന്നിവർ ട്രോഫി നൽകി. ഷൂട്ടൗട്ട്‌ മത്സരം അഷ്ഫർ നരിപ്പറ്റ നിയന്ത്രിച്ചു. മിർസ ഷരീഫ്​ ഗാനം ആലപിച്ചു. ഹനീഫ്‌ വാപ്പനു അവതരിപ്പിച്ച ഓട്ടന്തുള്ളൽ, ബേബി റിസ നിയാസ്‌ പുതുശ്ശേരി അവതരിപ്പിച്ച കുട്ടികളുടെ നൃത്തം എന്നിവ അരങ്ങേറി. കാലിക്കറ്റ്​ മ്യൂസിക്​ ലവേഴ്​സ്​ അവതരിപ്പിച്ച മെഹ്​ഫിൽ ഒരുക്കി. മിർസ ഷെരിഫ്‌, മൻസൂർ ഫറോഖ്, മൻസൂർ എടവണ്ണ,‌ ഹാഷിം കോഴിക്കോട്​, ആശാ ഷിജു, മുംതാസ്‌ അബ്​ദുറഹ്​മാൻ, ഫാത്തിമ റിൻഷ കാടേരി, നിയാസ്‌ കോയ്മ, ഫിറോസ്‌ ബാബു മഞ്ഞക്കണ്ടൻ, പി. ഫൈസൽ, വി.പി. സക്കരിയ എന്നിവരും ഗാനം ആലപിച്ചു. നറുക്കെടുപ്പ്‌ വിജയികളായ മുംതാസ്‌ ബഷീർ, അഷ്ഫർ നരിപ്പറ്റ എന്നിവർക്ക്‌ പി.ടി. റഫീഖ്‌ മലപ്പുറം, ഫിർദൗസ്‌ ഖാൻ എന്നിവർ സമ്മാനം നൽകി.മാതൃകാദമ്പതികളായ പി.കെ. വീരാൻ ബാവ, നൂറുന്നീസ എന്നിവർക്ക്‌ പി.കെ. റഹീം (സഹ്‌റാനി ഗ്രൂപ്‌ മിഡിലീസ്​റ്റ്‌) ഉപഹാരം നൽകി ആദരിച്ചു. ഷൂട്ടൗട്ട്‌ മത്സരം അഷ്ഫർ നരിപ്പറ്റ നിയന്ത്രിച്ചു. ബഷീർ അഹമ്മദ്‌ മച്ചിങ്ങൽ, മുസാഫർ അഹമ്മദ്‌ പാണക്കാട്‌, ഷാജിമോൻ മുണ്ടുപറമ്പ്‌, ഹക്കീം പാറക്കൽ, കമാൽ കളപ്പാടൻ, നൂറുന്നീസ ബാവ, ഹഫ്സാ മുസാഫർ എന്നിവർ ആശംസ നേർന്നു.

Tags:    
News Summary - sauhridavedi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.