റിയാദ്: സൗദി അറേബ്യയുടെ സുരക്ഷ അമേരിക്കക്ക് പരമപ്രധാനമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപി. തീവ്രവാദത്തിനെതിരായ സൗദിയുടെ പോരാട്ടത്തിൽ അമേരിക്ക ഒപ്പം നിൽക്കും. വിഷൻ 2030 വഴി സൗദി അറേബ്യ സൃഷ്ടിക്കുന്ന നേട്ടങ്ങളിൽ തങ്ങളും പ്രചോദിതരാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാരോഹണത്തിന് ശേഷമുള്ള തെൻറ ആദ്യ വിദേശപര്യടനത്തിന് സൗദിയിലെത്തിയ പോംപി, വിദേശകാര്യമന്ത്രി ആദിൽ ജുബൈറുമൊത്ത് റിയാദിൽ സംയുക്ത വാർത്ത സമ്മേളനം നടത്തുകയായിരുന്നു.
ഇറാനെ തടയാൻ നിലവിലെ ആണവകരാർ പര്യാപ്തമല്ല. കരാർ ഒപ്പിടലിന് ശേഷം ഇറാെൻറ നീക്കങ്ങൾ കൂടുതൽ മോശമാകുകയായിരുന്നു. ഭീകരവാദത്തിെൻറ ഏറ്റവും വലിയ പ്രായോജകരാണ് അവർ. യമനിലെ ഹൂതികൾക്ക് ആയുധങ്ങൾ നൽകി മേഖലയെ അസ്ഥിരപ്പെടുത്താൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ^ മൈക് പോംപി പറഞ്ഞു.
ഇറാനുമേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈർ പറഞ്ഞു. ഹൂതികൾക്ക് ആയുധങ്ങൾ നൽകി അന്താരാഷ്ട്ര നിയമങ്ങൾ അവർ നിരന്തരം ലംഘിച്ചുവരികയാണ്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഇറാൻ നയത്തിന് എല്ലാ പിന്തുണയും ഞങ്ങൾ നൽകും. ആണവകരാർ വിഷയത്തിൽ പ്രത്യേകിച്ചും. ^ ആദിൽ ജുബൈർ പറഞ്ഞു. യമനിൽ രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും ഇരുവരും ചർച്ച നടത്തി. സൗദിക്ക് പിന്നാലെ ജോർഡനും ഇസ്രയേലും മൈക് പോംപി സന്ദർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.