ദമ്മാം എസ്​.കെ.​െഎ.സി 20ാം വാർഷികം ആഘോഷിക്കുന്നു

ദമ്മാം : എസ്.കെ.ഐ.സി ദമ്മാം ഇരുപതാം വാര്‍ഷികം സംഘടിപ്പിക്കുന്നു. ആറു മാസം നീണ്ടു നില്‍ക്കുന്ന ഇരുപതിന കര്‍മ്മ പദ്ധതികളാണ് വാര്‍ഷികത്തി​​​െൻറ ഭാഗമായി നടപ്പാക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഷിക പരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും.
ഉദ്​ഘാടന സമ്മേളനത്തില്‍ വെച്ച് വാര്‍ഷിക പരിപാടികളുടെ ലോഗോ പ്രകാശനം ​െചയ്യും. 37 വര്‍ഷത്തെ പ്രവാസം അവസാനിപ്പിക്കുന്ന ഇബ്രാഹിം മൗലവിക്കുള്ള യാത്രയയപ്പും ഉണ്ടാക​ും. അശ്ശഖ്റ യൂനിവേഴ്​സിറ്റി പ്രഫ. റഊഫ്ഹുദവി മുഖ്യപ്രഭാഷണം നടത്തും. ഫവാസ് ഹുദവി, ശരീഫ് റഹ്​മാനി, സക്കരിയ ഫൈസി, അബ്​ദുറഹ്​മാൻ പൂനൂര്‍, മാഹിന്‍ വിഴിഞ്ഞം, ഉമ്മര്‍ വളപ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - saudi_saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.