എസ്.ടി കാർഗോ മാനേജർ നൂറുദീൻ നവോദയ പ്രവർത്തകർക്കൊപ്പം കലണ്ടർ പ്രകാശനം നിർവഹിക്കുന്നു

നവോദയ എസ്.ടി കാർഗോ കലണ്ടർ പ്രകാശനം ചെയ്തു

റിയാദ്: തുടർച്ചയായ 16ാമത് പുതുവർഷ കലണ്ടർ റിയാദിലെ നവോദയ കലാസാംസ്കാരിക വേദി പുറത്തിറക്കി. റിയാദിലെ എസ്.ടി കാർഗോയുടെ സഹകരണത്തോടെയാണ് കലണ്ടർ പുറത്തിറക്കിയത്.

2010 മുതൽ നവോദയ എല്ലാവർഷവും സൗദിയിലെയും കേരളത്തിലെയും വിശേഷദിവസങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് കലണ്ടർ. എസ്.ടി കാർഗോ റിയാദ് ബ്രാഞ്ച് മാനേജർ നൂറുദ്ദീനാണ് കലണ്ടറിന്റെ പ്രകാശനം നിർവഹിച്ചത്. നവോദയ കേന്ദ്രകമ്മിറ്റി അംഗങ്ങളും ബത്ഹ യൂനിറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. കുമ്മിൾ സുധീർ അധ്യക്ഷത വഹിച്ചു. ഷാജു പത്തനാപുരം സ്വാഗതവും അബ്ദുൽ കലാം നന്ദിയും പറഞ്ഞു.

Tags:    
News Summary - Navodaya ST Cargo Calendar released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.