ജിദ്ദ: തൊഴിലാളികളുടെ ശമ്പളം നിശ്ചിതസമയത്ത് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ‘വേതന സുരക്ഷപദ്ധതി’യുടെ അടുത്ത ഘട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള തിയതികൾ തൊഴിൽ മന്ത്രാലയം നിശ്ചയിച്ചു. 80 മുതൽ 11 വരെ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങളാണ് ഇതിലുൾപ്പെടുക. ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും. വേതന സുരക്ഷ പദ്ധതിയുടെ 11 മുതൽ 16 വരെയുള്ള ഘട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയമാണ് നിർണയിച്ചിരിക്കുന്നതെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈൽ പറഞ്ഞു.
80 മുതൽ 11 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് നടപ്പിലാക്കുക.
79 മുതൽ 60 തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ 11ാം ഘട്ടം 2017 ആഗസ്റ്റ് ആദ്യംമുതൽ നടപ്പിലാക്കും.
16ാംഘട്ടത്തിൽ 14 മുതൽ 11 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഉൾപ്പെടുക. 2018 നവംബർ മുതൽ ഇത് നടപ്പിലാക്കും. 11 ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ പദ്ധതി നടപ്പിലാക്കുന്നതിന് സമയം പിന്നീട് തീരുമാനക്കും.പദ്ധതി മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലും നടപ്പിലാക്കാൻ തൊഴിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
തൊഴിലാളികളുടെ വേതനം നിശ്ചിത സമയത്ത് നൽകിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. മുഴുവൻ ജോലികൾക്കും വേതനം നിർണയിക്കും. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്നങ്ങൾ കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. വേതന സുരക്ഷ സമയബന്ധിതമായി മുഴുവൻ സ്ഥാപനങ്ങളിലും നടപ്പിലാക്കുമെന്നും തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞു.
തൊഴിൽ വേതന ചട്ട പ്രകാരം തൊഴിലാളിക്ക് നിശ്ചിത സമയത്ത് വേതനം നൽകാതിരിക്കൽ ശിക്ഷാർഹമാണ്. മൂവായിരം റിയാൽ പിഴയുണ്ടാകും. തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴയും കൂടും. പദ്ധതി നടപ്പിലാക്കാത്ത, നടപ്പിലാക്കി രണ്ട് മാസത്തിനകം തൊഴിലാളികളുടെ വേതനം സംബന്ധിച്ച വിവരങ്ങൾ നൽകാത്തതുമായ മുഴുവൻ സ്ഥാപനങ്ങളിലേക്കുള്ള മന്ത്രാലയ സേവനങ്ങൾ നിർത്തലാക്കും. തൊഴിൽ കാർഡ് ഇഷ്യു ചെയ്യുന്നതും പുതുക്കുന്നതുമായ സേവനം നൽകും.
മൂന്നു മാസം കഴിഞ്ഞാൻ മുഴുവൻ സേവനങ്ങളും നിർത്തലാക്കും. തൊഴിലാളികൾക്ക് നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറാൻ അനുവാദം നൽകുമെന്നും തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞു. ദേശീയ പരിവർത്തന പദ്ധതി 2020 െൻറ ഭാഗമാണ്
വേതനസുരക്ഷ പദ്ധതി. സ്വകാര്യ മേഖലക്ക് സുരക്ഷിതവും അനുയോജ്യവുമായ തൊഴിൽ ചുറ്റുപാട് ഉണ്ടാക്കിയെടുക്കുകയും തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശം സംരക്ഷിക്കുകയാണ് ഇതിലുടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഘട്ടങ്ങളെക്കുറിച്ച് മന്ത്രാലത്തിെൻറ വെബ്സൈറ്റിലൂടെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.