പലിശസംഘം നൽകിയ കള്ളക്കേസിൽ നിന്നും രക്ഷപ്പെട്ട കാസർഗോഡ് സ്വദേശി  നാട്ടിലെത്തി

ജുബൈൽ: പലിശസംഘം നൽകിയ കള്ളക്കേസിൽ കുടുങ്ങി ദുരിതത്തിലായ മലയാളി സന്നദ്ധ പ്രവർത്തക​​​െൻറ സഹായത്തിൽ രക്ഷപെട്ട് നാട്ടിലെത്തി. ജുബൈൽ സ​​െൻററിൽ ചെറിയ ബസ്ത നടത്തിയിരുന്ന കാസർഗോഡ് സ്വദേശി നൗഷാദ് ആണ് നടഞ്ഞത്. ജുബൈൽ സ​​െൻറർ മാളിൽ സഹോദരൻ നടത്തിയിരുന്ന ബസ്ത ഏതാനും വർഷം മുമ്പ് നൗഷാദ് ഏറ്റെടുത്ത് നടത്തി വരുകയായിരുന്നു. മൊബൈൽ ഫോൺ കച്ചവടവും റിപ്പയറിങ്ങും മറ്റുമായി ഒരുവിധം മുന്നോട്ടുപോകവേയാണ് മൊബൈൽ കടകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നത്. ഇതിനെ തുടർന്ന് ബസ്ത ഉപേക്ഷിക്കാൻ നൗഷാദ് നിർബന്ധിതനായി. എന്നാൽ കടയുടെ നടത്തിപ്പിനായി ദമ്മാം കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാട് സംഘത്തിൽ നിന്നും ഇയാൾ പലിശക്ക് 10,000  റിയാൽ എടുത്തിരുന്നു. ദിവസതവണ  വ്യവസ്ഥയിലാണ് പണം തിരിച്ചുനൽകിയിരുന്നത്. 

പണം കൈമാറുന്ന സമയം ഇടപാട് നിയമവിധേയമാണെന്ന് സ്ഥാപിക്കാൻ സംഘം അറബിയിലുള്ള ചില രേഖകൾ കാണിക്കുകയും   നൗഷാദി​​​െൻറ കൈയൊപ്പിട്ട രണ്ടു വെള്ള പേപ്പറുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. കട നിർത്തിയതോടെ നൗഷാദ് 15,000 റിയാൽ നൽകാനുണ്ടെന്ന് കാണിച്ച് പണം നൽകിയ സംഘം ദമ്മാം പൊലീസിൽ പരാതി നൽകി. കേസ് കോടതിയിലെത്തുകയും നൗഷാദി​​​െൻറ ഇഖാമയുൾപ്പടെ ഇടപാടുകൾ  മരവിപ്പിക്കുകയും ചെയ്തു.  നൗഷാദ് സന്നദ്ധ പ്രവർത്തകൻ സിറാജ് പുറക്കാടിനെ വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹം സംഭവത്തി​​​െൻറ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തി. 

നൗഷാദ് ഇതിനകം തിരിച്ചടച്ച 12,000 റിയാലി​​​െൻറ രേഖകളും സമർപ്പിച്ചു. ഇത്രയും തുക കൈപ്പറ്റിയ ശേഷമാണ് 15,000 നൽകാനുണ്ടെന്ന് ആരോപിച്ച് പരാതി നൽകിയതെന്നും സംഘം പലിശ ഇടപാടുകാരാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് നൗഷാദി​​​െൻറ ഇഖാമയിലെ നിരോധം നീക്കുകയും എക്സിറ്റിൽ നാട്ടിൽ പോകാൻ അവസരം ഒരുക്കണമെന്ന് കോടതി സ്പോൺസറോട് ആവശ്യപ്പെടുകയും ചെയ്തു. വിമാന ടിക്കറ്റിനു പണമില്ലാത്തതിനാൽ നാട്ടിൽ നിന്നും ടിക്കറ്റ് വരുത്തി കഴിഞ്ഞ ദിവസം നൗഷാദ് യാത്രയായി.

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.