റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി ഭേദിക്കാനുള്ള യമനിലെ ഹൂതി വിമതരുടെ ശ്രമം സൗദി കരസേന തകർത്തു. ജീസാനിലെ അൽ ഖർനിലും നജ്റാനിലെ അൽ ശുർഫയിലുമാണ് പെരുന്നാൾ ദിനം പുലർച്ചെ ആക്രമണമുണ്ടായത്. കത്യൂഷ റോക്കറ്റുകൾ സൗദി അതിർത്തിപോസ്റ്റുകളിലേക്ക് തൊടുത്തുകൊണ്ടായിരുന്നു മുന്നേറ്റം. ഉടനടി പ്രതികരിച്ച സൗദി കരസേന അതിർത്തി മേഖലയിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് കനത്ത ഷെല്ലാക്രമണം നടത്തി. അതിർത്തിയിലേക്ക് സമീപിച്ച ഹൂതികളെ സൈനികർ നേരിടുകയും ചെയ്തു. സഖ്യസേനയുടെ വ്യോമസേനയും രംഗത്തെത്തി.
അതിർത്തി മേഖലയിൽ വിന്യസിച്ചിരുന്ന ഹൂതികളുടെ സൈനിക വാഹനങ്ങൾ വിമാനം ബോംബിട്ട് നശിപ്പിച്ചു. പ്രത്യാക്രമണത്തിൽ ഹൂതി സേനയിലെ മുതിർന്ന കമാൻഡറും നിരവധി സായുധരും കൊല്ലപ്പെട്ടതായി സഖ്യസേന വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വൻതോതിൽ ആയുധങ്ങളും വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.