ടി.ജെ.പി.എ. വാര്‍ഷിക സംഗമം

ജിദ്ദ: തരിശ് പ്രവാസി അസോസിയേഷന്‍ (ടി.ജെ.പി.എ) വിവിധ പരിപാടികളോടെ 27ാം വാര്‍ഷികം ആഘോഷിച്ചു. കരുവാരകുണ്ട് പാലിയേറ്റീവ് മുന്‍ ജനറല്‍ സെക്രട്ടറിയും വുറൂദ് സ്കൂള്‍ അധ്യാപകനുമായ ചന്തു പ്രോഗ്രാം ഉദ്്്ഘാടനം ചെയ്തു. ഉമര്‍ ഫാറൂഖ് പാലോട് മുഖ്യപ്രഭാഷണം നടത്തി.  ചടങ്ങില്‍ ഹൈസ്കൂള്‍, പ്ളസ് ടു തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചവരെ ആദരിച്ചു. 
സമ്മാനകൂപ്പണ്‍ നറുക്കെടുപ്പില്‍ ഇസ്ഹാഖ് തയ്യില്‍, നൗഷാദ് പരുത്തിക്കുന്നന്‍, ഫൈസല്‍ തെക്കന്‍ എന്നിവര്‍ വിജയികളായി. പ്രസിഡന്‍റ്് ഖാസിം പറമ്പത്ത് അധ്യക്ഷത വഹിച്ചു. ജാഫര്‍ പുളിയകുത്ത് സ്വാഗതവും, ട്രഷറര്‍ ഹാഫിദ് സി.ടി. പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അബൂബക്കര്‍ ചെരിയോടന്‍, ശിഹാബ് ടി.പി. എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അലി നമ്പിയന്‍ നന്ദി പ്രകാശിപ്പിച്ചു.
അശ്രഫ് പടിപ്പുരയുടെ നേതൃത്വത്തില്‍ സംഗീത പരിപാടിയും അരങ്ങേറി. ജലാല്‍ വാലയില്‍, ആരിഫ് പടിപ്പുര, മജീദ് തേക്കത്ത്, ഫസലുദ്ദീന്‍ ചെരിയോടന്‍, ബാബു വെമ്മുള്ളി, സലിം കുറ്റികാട്ടില്‍, അബ്ദുല്‍ റഷീദ് വെമ്മുള്ളി, ഫൈസല്‍ പി എസ് എന്നിവര്‍ നേതൃതം നല്‍കി. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.