സൗദി വനിതകൾക്ക്​ എസ്​.യു.വികളേക്കാൾ ഇഷ്​ടം ചെറുവാഹനങ്ങൾ

 ജിദ്ദ: ഡ്രൈവിങ്ങിന്​ വനിതകൾക്ക്​ അനുമതി നൽകിയതിന്​ പിന്നാലെ വാഹനങ്ങളെ കുറിച്ചുള്ള അവരുടെ സങ്കൽപമാണ്​ സൗദിയി​ലെ ഇപ്പോ​ഴ​ത്തെ പ്രധാന ചർച്ചാവിഷയം. ജിദ്ദയിൽ കഴിഞ്ഞയാഴ്​ച ആദ്യമായി വനിതകൾക്ക്​ മാത്രമായി കാർ ഷോയും നടന്നു. വിവിധ കാർ കമ്പനികളുടെ വാഹനങ്ങളെ അടുത്തറിയാനും ഗുണങ്ങൾ മനസിലാക്കാനും വനിതകൾക്ക്​ അവസരം ഒരുക്കുകയായിരുന്നു ഇതി​​​​​െൻറ ലക്ഷ്യം. 

2018 ൽ പുറത്തിറങ്ങാനാരിക്കുന്ന മോഡലുകളുടെ പ്രദർശനവും ഇവിടെ ഉണ്ടായിരുന്നു. വനിതകൾക്ക്​ വാഹനം വാങ്ങാൻ വായ്​പ സൗകര്യം ഒരുക്കുന്ന ധനകാര്യ സ്​ഥാപനങ്ങളും ഇവിടെ എത്തി. പ്രദർശനം കാണാനെത്തിയ ബഹുഭൂരിപക്ഷം വനിതകളും ചെറിയ വാഹനങ്ങളിലാണ്​ താൽപര്യം കാട്ടിയത്​. സൗദി നിരത്തുകൾ വാഴുന്ന കൂറ്റൻ വാഹനങ്ങളോട്​ വനിതകൾക്ക്​ അത്ര താൽപര്യമില്ലെന്ന്​ വ്യക്​തം. സാമിയ മുഹമ്മദ്​ നൂർ എന്ന വീട്ടമ്മയുടെ വാക്കുകളിൽ ഇതുവ്യക്​തം: ‘വലിയ കുടുംബമായതുകൊണ്ട്​ തന്നെ എ​​​​​െൻറ ഭർത്താവിന്​ വലിയൊരു എസ്​.യു.വി ഉണ്ട്​. പക്ഷേ, ഒരു മിനിവാൻ വാങ്ങാനാണ്​ ഞാൻ ആഗ്രഹിക്കുന്നത്​. വലിയ കാറിനേക്കാൾ കൈകാര്യം ചെയ്യാൻ എനിക്ക്​ സൗകര്യം ചെറിയ വാഹനമാണ്​.’ 

ആറുമക്കളുടെ മാതാവായ റനീം ആദിലും ഇതേ അഭിപ്രായക്കാരിയാണ്​. ‘ഒരു മിനിവാൻ ആണ്​ ഞാൻ നോക്കുന്നത്​. ഒരുപാട്​ ഇന്ധനം വേണ്ടിവരുന്ന കൂറ്റൻ എസ്​.യു.വി​കളോട്​ താൽപര്യമില്ല.’ ജൂൺ 10 നാണ്​ ആദ്യമായി സൗദിയിൽ വനിതകൾ കാറുമായി നിരത്തിലിറങ്ങുക. ഇന്ധന വില വർധിച്ചതിനാൽ മുമ്പില്ലാത്തവണ്ണം ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾക്ക്​ അന്വേഷണം ഏറിയിട്ടുണ്ടെന്ന്​ വാഹന ഡീലർമാർ പറയുന്നു. 

Tags:    
News Summary - saudi womens-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.