ഭീകരവാദ പട്ടികയിൽ നിന്ന് സിറിയയെ ഒഴിവാക്കി അമേരിക്ക; തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

റിയാദ്​: സിറിയയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ അമേരിക്ക നടപടിയെ സ്വാഗതം ചെയ്​ത്​ സൗദി അറേബ്യ. 47 വർഷത്തിന് ശേഷമാണ് അമേരിക്ക ഈ സുപ്രധാന തീരുമാനം കൈക്കൊള്ളുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുന്നതി​െൻറയും സിറിയക്ക് മേൽ ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് ലഭിക്കുന്നതി​െൻറയും സൂചനയാണ് ഈ നടപടി.

ഇതിനൊപ്പം ‘ഹയാത് തഹ്‌രീർ അൽ ഷാം’ എന്ന സംഘടനയെയും ഭീകരപ്പട്ടികയിൽനിന്നും ഉപരോധങ്ങളിൽനിന്നും യു.എസ് സ്​റ്റേറ്റ് ഡിപ്പാർട്ട്‌മെൻറും ട്രഷറി ഡിപ്പാർട്ട്‌മെൻറും ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഈ തീരുമാനത്തെ സൗദി അറേബ്യ ഔദ്യോഗികമായി സ്വാഗതം ചെയ്യുകയും സിറിയൻ സർക്കാരിനെയും ജനങ്ങളെയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

സിറിയയിൽ സുസ്ഥിരമായ സുരക്ഷയും ക്രമസമാധാനവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആശംസിച്ച സൗദി വിദേശകാര്യ മന്ത്രാലയം, ജനങ്ങളുടെ പ്രതീക്ഷകൾക്കനുസൃതമായി രാജ്യത്തി​െൻറ പുനർനിർമാണം വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കുമെന്നും വ്യക്തമാക്കി. രാജ്യത്തി​െൻറ സുരക്ഷ ശക്തമാക്കുന്നതിനും ഭരണസംവിധാനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനുമായി സിറിയ നിലവിൽ സ്വീകരിച്ചു വരുന്ന നടപടികൾക്ക് സൗദി പൂർണ പിന്തുണ ആവർത്തിച്ചു.

അതേസമയം, അമേരിക്കൻ നടപടിയെ സിറിയൻ പ്രസിഡൻറ്​ അഹമ്മദ് അൽ ഷറാ ഹൃദ്യമായി സ്വാഗതം ചെയ്തു. സിറിയ നേരിട്ടിരുന്ന കറുത്ത ഭൂതകാലത്തി​െൻറ ഏടുകൾ അവസാനിപ്പിക്കാനുള്ള അവസരമാണിതെന്ന് പ്രസ്താവിച്ച അദ്ദേഹം, വികസനത്തി​െൻറയും പുനർനിർമാണത്തി​െൻറയും പുതിയൊരു അധ്യായത്തിലേക്ക് രാജ്യം കടക്കുകയാണെന്ന് വ്യക്തമാക്കി. ഈ ഘട്ടത്തിൽ സിറിയയെ പിന്തുണച്ചതിന് അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ട്രംപിനും മറ്റ് സൗഹൃദ രാജ്യങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - US Removes Syria from Terrorism List; Saudi Arabia Welcomes Decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.