പാരിസിൽ സൗദി സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നു

പാരിസ്/റിയാദ്​: സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ചരിത്രപരമായ ആഴവും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ സൗദി സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നു.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ചാണ് സൗദി സാംസ്കാരിക മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തി​െൻറ സാംസ്കാരിക പൈതൃകവും ആധുനിക സർഗാത്മക മികവും അന്താരാഷ്​ട്ര തലത്തിൽ അവതരിപ്പിക്കുന്ന പ്രധാന വേദിയായി ഈ കേന്ദ്രം പ്രവർത്തിക്കും.

ഫ്രഞ്ച് പൊതുജനങ്ങളെയും പ്രഫഷനലുകളെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാണ് കേന്ദ്രത്തിന് കീഴിൽ ആസൂത്രണം ചെയ്യുന്നത്. സൗദിയിലെ കലാ-സാംസ്കാരിക പ്രവർത്തകർക്ക് അന്താരാഷ്​ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുക, ഇരു രാജ്യങ്ങളിലെയും ബുദ്ധിജീവികളും സർഗാത്മക പ്രതിഭകളും തമ്മിലുള്ള ബന്ധവും ആശയവിനിമയവും ശക്തമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

കൂടാതെ, സൗദി-ഫ്രഞ്ച് സാംസ്കാരിക സ്ഥാപനങ്ങൾ തമ്മിൽ തന്ത്രപ്രധാനമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും പരസ്പര പരിചയസമ്പത്ത് പങ്കുവെക്കുന്നതിനും സംയുക്ത സംരംഭങ്ങൾ നടപ്പാക്കുന്നതിനും കേന്ദ്രം വഴിയൊരുക്കും.

സൗദിയും ഫ്രാൻസും തമ്മിൽ നിരന്തരം വളർന്നുവരുന്ന ഉഭയകക്ഷി ബന്ധത്തി​െൻറ സാക്ഷ്യപത്രമാണ് ഈ കേന്ദ്രത്തി​െൻറ രൂപവത്​കരണം. ആഗോളതലത്തിൽ രാജ്യത്തി​െൻറ സാംസ്കാരിക സാന്നിധ്യം ഉറപ്പിക്കുന്നതിനും, ചരിത്രപരമായ സാംസ്കാരിക പൈതൃകവും ആധുനിക സർഗ്ഗശേഷിയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ വലിയ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Tags:    
News Summary - Saudi Cultural Center Being Established in Paris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.