സ്വാമി ത്രിവേദി
തെലങ്കാന സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
തബൂക്ക്: സൗദി അറേബ്യയിലെ ബിർ ബിൻ ഹെർമാസിൽ മുൻസിപ്പാലിറ്റി ജീവനക്കാരനായിരുന്ന തെലങ്കാന അബ്ബാങ്കപട്ടണം സ്വദേശി സ്വാമി ത്രിവേദി (59) നിര്യാതനായി. ജോലിയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് തബൂക്കിലെ കിങ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
സി.സി.ഡബ്ല്യു.എ അംഗം ഇസ്മാഈൽ പുള്ളാട്ട്, പരേതെൻറ മകൻ രാജു ത്രിവേദി, കെ.എം.സി.സി വെൽഫെയർ വിങ് പ്രതിനിധികൾ, സുഹൃത്തുക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്കയച്ചത്. ത്രിവേദി ഇന്ദ്രയാണ് ഭാര്യ. മക്കൾ: രാജു ത്രിവേദി, സുരുകുതള ഭാവന. സഹോദരങ്ങൾ: ത്രിവേദി ശ്രീനിവാസ്, ത്രിവേദി കൃഷ്ണ. സഹോദരിമാർ: ബെൽദാരി കലാവതി, സുരുകുതള ഗംഗാമണി, ജുൻജുരു ലക്ഷ്മി. മരുമക്കൾ: സുരുകുതള ദിനേശ്, സുരുകുതള പൂർവിക, സുരുകുതള വിഹാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.