വിസ ഇളവുകൾ ആ​ർക്കൊക്കെ; സൗദി ജവാസത്ത്​ വിശദീകരിക്കുന്നു

ജിദ്ദ:  കോവിഡ്​ സാഹചര്യത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ പ്രഖ്യാപിച്ച വിസ ഇളവുകൾ ലഭിക്കുന്നത്​ ആർക്കെല്ലാമെന്ന്​ സൗദി ജവാസത്​ വിശദമാക്കി.​ അന്താരാഷ്​ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതിനെ തുടർന്ന്​ യാത്ര മുടങ്ങി ഫൈനൽ എക്​സിറ്റ്​ വിസ, റീഎൻട്രി വിസകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ്​ വിസ ഫീസ്​, പിഴ എന്നിവയിൽ നിന്നും ഇളവ്​ ലഭിക്കുന്നത്​ ആർക്കൊക്കൊയെന്ന്​ പാസ്​പോർട്ട്​ ഡയറക്​ടർ ജനറൽ മേജർ ജനറൽ സുലൈമാൻ  അൽയഹ്​യ വ്യക്തമാക്കി. 

റീ എൻട്രി വിസയുള്ളവരും ഇഖാമ കാലാവധിയുള്ളവരും രാജ്യത്തേക്ക്​ തിരിച്ചുവരാൻ കഴിയാത്തരുമായ ആളുകൾക്ക്​​ ഇളവ്​ ലഭിക്കും. ഇഖാമ,  വിസ എന്നിവയുടെ കാലാവധി കഴിയുകയും തിരിച്ചുവരാനാകാതെ രാജ്യത്തിനു പുറത്തു കുടുങ്ങുകയും ചെയ്​തവർക്കും രാജ്യത്തിനകത്ത്​ എക്​സിറ്റ്​ വിസ, റീ എൻട്രി വിസ  എന്നിവ അടിച്ച ശേഷം ഉപയോഗപ്പെടുത്താനാകാത്തവർക്കും വിസിറ്റിങ്​ വിസയിൽ രാജ്യത്തെത്തി​ തിരിച്ചുപോകാൻ കഴിയാത്തവർക്കും ഇളവ്​ ലഭിക്കുമെന്ന്​ പാസ്​പോർട്ട്​  ഡയറക്​ടർ ജനറൽ പറഞ്ഞു. 

നിലവിലെ സാഹചര്യം പരിഗണിച്ചാണ്​ വിസ കാലാവധി കഴിഞ്ഞവർക്ക്​​ ഫീസിൽ നിന്നും പിഴയിൽ നിന്നു ഇളവ്​ നൽകിയിരിക്കുന്നത്​.  ജവാസത്തി​​​െൻറ ഒാൺലൈൻ​ സേവനമായ ‘അബ്​ശിർ’ ​േപാർട്ടൽ വഴിയാണ്​ ഇതിന്​ അപേക്ഷിക്കേണ്ടത്​. പോർട്ടലിലെ ‘റസാഇൽ ത്വലബാത്ത്​’ എന്ന ബട്ടൺ ക്ലിക്ക്​ ചെയ്​ത്​  രേഖകൾ അറ്റാച്ച്​ ചെയ്​താണ്​ അപേക്ഷ നൽകേണ്ടത്​. 

ജവാസത്​​ ഒാഫീസുകളിൽ നേരിട്ട്​ വരാതെ നടപടികൾ പൂർത്തിയാക്കാനാണ്​ ഇൗ സംവിധാനം ഒരുക്കിയിരിക്കുന്നത്​.  അബ്​ശിർ, മുഖീം പോർട്ടലുകൾ വഴി നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക്​ ബദൽ സംവിധാനവുമായ ​പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പാസ്​ പോർട്ട്​ മേധാവി പറഞ്ഞു.

Tags:    
News Summary - Saudi Visa Javazat-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.