ഗ​സ്സ​യി​ൽ ഭ​ക്ഷ​ണ​വും ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ

24,000 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം; ഗ​സ്സ​യി​ൽ ഭ​ക്ഷ​ണ​പ്പൊ​തി​ക​ളു​മാ​യി സൗ​ദി​യു​ടെ വാ​ഹ​ന​വ്യൂ​ഹം

ജി​ദ്ദ: യു​ദ്ധ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​യി​ലെ ഫ​ല​സ്തീ​നി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി സൗ​ദി അ​റേ​ബ്യ​യു​ടെ പു​തി​യ ഭ​ക്ഷ്യ​സ​ഹാ​യം എ​ത്തി. സൗ​ദി അ​റേ​ബ്യ​യു​ടെ ഔ​ദ്യോ​ഗി​ക ദു​രി​താ​ശ്വാ​സ ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യി​ഡ് ആ​ൻ​ഡ് റി​ലീ​ഫ് സെൻറ​റി​െൻറ (കെ.​എ​സ്. റി​ലീ​ഫ്) നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ലി​യ വാ​ഹ​ന​വ്യൂ​ഹം റ​ഫ അ​തി​ർ​ത്തി ക​ട​ന്നാ​ണ് ഗ​സ്സ​യി​ലെ​ത്തി​യ​ത്. ഗ​സ്സ​യി​ൽ ക​ടു​ത്ത പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 24,000 ചൂ​ടു​ള്ള ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ അ​ട​ങ്ങി​യ കൊ​ട്ട​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ത​ര​ണം ചെ​യ്ത​ത്.

കെ.​എ​സ്. റി​ലീ​ഫി​െൻറ പ​ങ്കാ​ളി​ത്ത ഏ​ജ​ൻ​സി​യാ​യ ‘സൗ​ദി സെൻറ​ർ ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് ഹെ​റി​റ്റേ​ജി’​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വി​ത​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഖാ​ൻ യൂ​നു​സി​ലെ വി​വി​ധ അ​ഭ​യാ​ർ​ത്ഥി ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വി​ത​ര​ണം. മേ​ഖ​ല​യി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ​വും മ​റ്റ് സം​ഘ​ടി​ത സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ഫ​ല​സ്തീ​ൻ ജ​ന​ത​യെ പി​ന്തു​ണ​യ്ക്കാ​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ ശ​ക്ത​മാ​യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സ​ഹാ​യ​ങ്ങ​ൾ തു​ട​രു​ന്ന​ത്. ഫ​ല​സ്തീ​നി​ക​ൾ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ്യം ന​ട​ത്തി​വ​രു​ന്ന മാ​നു​ഷി​ക ഇ​ട​പെ​ട​ലു​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Saudi Vehicles with food parcels arrives in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.