സൗ​ദി ഗ്രാ​ന്റ് മു​ഫ്തി ഡോ. ​സ്വാ​ലി​ഹ് അ​ൽ ഫൗ​സാ​ൻ

പു​ണ്യ​സ്ഥ​ല​ങ്ങ​ളെ​യും തീ​ർ​ഥാ​ട​ക​രെ​യും ല​ക്ഷ്യ​മി​ടു​ന്ന​ത് വ​ലി​യ കു​റ്റ​കൃ​ത്യം: ഗ്രാ​ന്റ് മു​ഫ്തി

റി​യാ​ദ്: ഹൂ​തി​ക​ൾ സി​വി​ൽ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​തും മ​സ്ജി​ദു​ൽ ഹ​റാ​മി​ലേ​ക്കും മ​സ്ജി​ദു​ന്ന​ബ​വി​യി​ലേ​ക്കും വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​പ​രാ​ധി​ക​ളാ​യ ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്ന​തും ഏ​റ്റ​വും വ​ലി​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് സൗ​ദി ഗ്രാ​ന്റ് മു​ഫ്തി​യും പ​ണ്ഡി​ത​സ​ഭ അ​ധ്യ​ക്ഷ​നു​മാ​യ ശൈ​ഖ് ഡോ. ​സ്വാ​ലി​ഹ് അ​ൽ ഫൗ​സാ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം വി​ശു​ദ്ധ ഖു​ർ​ആ​നും പ്ര​വാ​ച​ക വ​ച​ന​ങ്ങ​ളും വ്യ​ക്ത​മാ​ക്കി ത​ന്നി​ട്ടു​ണ്ട്.

ച​രി​ത്ര​ത്തി​ലു​ട​നീ​ളം പു​ണ്യ​സ്ഥ​ല​ങ്ങ​ളെ​യും ദൈ​വ​ത്തി​ന്റെ പ​രി​ശു​ദ്ധ ഭ​വ​ന​ത്തെ ല​ക്ഷ്യ​മാ​ക്കി വ​രു​ന്ന തീ​ർ​ഥാ​ട​ക​രെ​യും ആ​ക്ര​മി​ച്ച കു​റ്റ​വാ​ളി സം​ഘ​ത്തി​ന്റെ വ​ഴി തി​ര​ഞ്ഞെ​ടു​ത്ത ആ​ർ​ക്കും നാ​ശ​വും ദാ​രു​ണ​മാ​യ അ​ന്ത്യ​വു​മ​ല്ലാ​തെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ൽ​ഫൗ​സാ​ൻ പ​റ​ഞ്ഞു. യ​മ​നി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും പു​നഃ​സ്ഥാ​പി​ക്കു​ക അ​ടി​യ​ന്തി​ര​മാ​യ ബാ​ധ്യ​ത​യാ​ണെ​ന്ന് സൗ​ദി മു​ഫ്തി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - Saudi Grand Mufti Condemns Attacks on Holy Sites and Pilgrims as a Heinous Crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.