കൊച്ചുകലുങ്ക് സ്വദേശി മുഹമ്മദ് ഹസൈന്റെ മൃതദേഹം റിയാദിൽ ഖബറടക്കി
റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായ തിരുവനന്തപുരം മടത്തറയ്ക്ക് സമീപം കൊച്ചുകലുങ്ക് ഫയാസ് മൻസിലിൽ മുഹമ്മദ് ഹസ്സൈന്റെ (47) മൃതദേഹം റിയാദിൽ ഖബറടക്കി. ബുധനാഴ്ച ഉച്ചക്ക് ദുഹ്ർ നമസ്കാരത്തിന് ശേഷം റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ് ഖബറടക്കം നടന്നത്. എക്സിറ്റ് 15ലെ അൽ രാജ്ഹി മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സാമൂഹിക പ്രവർത്തകരും ഡ്രൈവേഴ്സ് കൂട്ടായ്മ അംഗങ്ങളും ഉൾപ്പെടെ വലിയൊരു ജനാവലി പങ്കെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 25 വർഷമായി സൗദി അറേബ്യയിലുള്ള ഹസൈൻ, കഴിഞ്ഞ 10 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. റിയാദ് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, തൊഴിലുടമ നായിഫ് ബിൻ സഊദ്, നാട്ടുകാരായ നാഷിം കൊച്ചുകലുങ്ക്, താജുദ്ധീൻ, അനീസ് കൊടിഞ്ഞി, ദിൽഷാദ്, ഷാൻ, ഷെഹീൻഷാ, തൻസീർ, കൂടാതെ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ എന്നിവരുടെ സജീവ ഇടപെടലിനെത്തുടർന്ന് നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഖബറടക്കുകയായിരുന്നു.
ഡോ. വി.കെ. ഹംസ, ഡോ. നാസിയ, ഹംന ഹംസ, നിസാർ അൽ ഖർജ്, സൈഫുദീൻ, ഹംസ മണ്ണാർക്കാട്, നൗഷാദ്, നദീം ഷാ, സജീവ്, ഷാനിഫ നാഷിം തുടങ്ങിയ സുഹൃത്തുക്കളും, ഡ്രൈവേഴ്സ് കൂട്ടായ്മ അംഗങ്ങളായ അക്ബർ ചെറുപ്പുളശ്ശേരി, സുഹൈൽ മുത്തു തെന്നല, മനു കണ്ണൂർ, അൻസാരി കൊല്ലം, നിസാർ ചെറുപ്പുളശ്ശേരി, ഷാജി എടപ്പാൾ, അനസ്, ഹാരിസ്, ഉവൈസ് എന്നിവരും മരണാനന്തര ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. പരേതരായ മുഹമ്മദ് സുബൈറിന്റെയും ഷഹർബാന്റെയും മകനാണ്. ഷൈജയാണ് ഭാര്യ. ഫയാസ് മോൻ, ഫിദ ഫാത്തിമ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.