സൗദി മന്ത്രിസഭായോഗത്തിൽ സൽമാൻ രാജാവ്​ അധ്യക്ഷത വഹിക്കുന്നു

ഇറാ​െൻറ ആണവ പദ്ധതിക്കെതിരെ ആഗോള സമൂഹം ഇടപെടണമെന്ന്​ സൗദി മന്ത്രിസഭ

റിയാദ്: ഇറാ​െൻറ ആണവ പദ്ധതിക്കെതിരെ അന്താരാഷ്​ട്ര സമൂഹം ഇടപെടണമെന്ന് സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു. സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചൊവ്വാഴ്​ച വെർച്വലായി ചേർന്ന മന്ത്രിസഭ യോഗമാണ് ഈ ആവശ്യം ആവർത്തിച്ച് ഉന്നയിച്ചത്. അന്താരാഷ്​ട്ര ആണവോർജ ഏജൻസിയുടെ യോഗത്തിൽ സൗദി ഇതേ ആവശ്യം ഉന്നയിച്ചതാണ്.

ഭൂമിശാസ്​ത്രപരമായ പരിഗണന വെച്ച് ആണവ മുക്ത പ്രദേശം തീരുമാനിക്കണമെന്നതാണ് സൗദിയുടെ താൽപര്യം. മധ്യപൗരസ്ത്യ മേഖല അണുവായുധ മുക്തമാക്കണമെന്നതാണ് സൗദിയുടെ നിലപാട്.

കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹമ്മദ്‌ അൽസബാഹി​െൻറ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടാണ് മന്ത്രിസഭായോഗം ആരംഭിച്ചത്. കുവൈത്ത് ഭരണകർത്താക്കളുടെയും ജനതയുടെയും ദുഃഖത്തിൽ സൗദിയും പങ്കുചേരുന്നു എന്ന്​ മന്ത്രിസഭയുടെ അനുശോചനത്തിൽ രേഖപ്പെടുത്തി. കുവൈത്ത്​ അമീറായി സ്ഥാനമേറ്റ ശൈഖ് നവാഫ് അൽഅഹമ്മദ്‌ അൽസബാഹിനെ മന്ത്രിസഭ അനുമോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.