യാമ്പു: വ്യസായ നഗരിയിലെ നാഷനൽ പെട്രോകെമിക്കൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റവരെ യാമ്പു ഗവർണർ സാദ് ബിൻ മർസൂഖ് അൽ സുഹൈമി സന്ദർശിച്ചു. റോയൽ കമീഷനിലെ മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചവരെയാണ് ഗവർണർ സന്ദർശിച്ചത്. അപകടത്തിൽ ചെന്നൈ സ്വദേശി ജെ. പി ജയപ്രകാശ് മരിച്ചവിവരം അധികൃതർ പുറത്തു വിട്ടിരുന്നു.
പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാൻ ഗവർണർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. നാറ്റ്പെറ്റ് കമ്പനി അധികൃതർ, റോയൽ കമീഷനിലെ ഉയർന്ന ഉദ്യോഗസ്‌ഥർ, മെഡിക്കൽ സെൻററിലെ ഉന്നതർ തുടങ്ങിയവരുമായി അഗ്നിബാധയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ ചർച്ച നടത്തി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. യാമ്പുവിലെ സിവിൽ ഡിഫൻസ്, അഗ്നിശമന വിഭാഗവും മറ്റുസുരക്ഷാ വിഭാഗവും കൂടുതൽ ഉണർന്നുപ്രവർത്തിച്ചതിനാൽ വൻദുരന്തം ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.