മദീന: 40ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മൽസരത്തിെൻറ മുന്നോടിയായി സ്ക്രീനിങ് തുടങ്ങി. മത്സരത്തിനെത്തിയവരെ മികച്ച പ്രകടനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്ക്രീനിങ് ടെസ്റ്റ് നടത്തുന്നത്. അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. 82 രാജ്യങ്ങളിൽ നിന്നായി 115 പേരാണ് ഇത്തവണ മത്സരത്തിനുള്ളത്. ആദ്യഘട്ട സ്ക്രീനിങിൽ 80 ശതമാനം നേടി വിജയിക്കുന്നവരാണ് അന്തരാഷ്ട്ര ജഡ്ജിങ് പാനലുകൾക്ക് മുമ്പാകെ നടക്കുന്ന ഫൈനൽ മത്സരത്തിന് യോഗ്യത നേടുക. പ്രാഥമിക സ്ക്രീനിങ് മത്സരങ്ങൾക്ക് വിധികർത്താക്കളായി സൗദിയിലെ വിവിധ യൂനിവേഴ്സിറ്റികളിലെ അധ്യാപകരെയാണ് നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.