മദീന: പ്രവാചകനരിയിൽ സജ്ജമാക്കിയ കിങ് സൽമാൻ കോൺഫറൻസ് സെൻറർ ഉദ്ഘാടനം സൽമാൻ രാജാവ് നിർവഹിച്ചു. 2500 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സമ്മേളന ഹാളിൽ അത്യാധുനിക സംവിധാനങ്ങൾ സജ്ജമാണ്. കേന്ദ്രത്തിലെത്തിയ സൽമാൻ രാജാവിനെ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് അൽഫൈസൽ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ്, ധനകാര്യമന്ത്രി മുഹമ്മദ് അൽജദ്ആൻ എന്നിവർ ചേർന്നു സ്വീകരിച്ചു. ധനകാര്യമന്ത്രി പദ്ധതി വിശദീകരിച്ചു.
മൊത്തം 91000 ചതുരശ്ര മീറ്റർ ഭൂമിയിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന് 60000 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. 2500 പേർക്ക് ഇരിക്കാവുന്ന ഗാലറി, 500 പേരെ ഉൾക്കൊള്ളാവുന്ന മൂന്ന് ഹാളുകൾ, മീറ്റിങ് റൂമുകൾ, മീഡിയാ സെൻറർ, ഒാഫീസ്, 1200 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം എന്നിവയോട് കൂടിയാണ് പണി കഴിപ്പിച്ചിരിക്കുന്നത്. മസ്ജിദുന്നബവിയിൽ നിന്ന് ആറ് മീറ്ററും വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്ററും അകലെയാണ് ഹാൾ. ജലശുദ്ധീകരണ, വൈദ്യുതി ഉൽപാദന മൂന്നാംഘട്ട പദ്ധതി, മസ്ജിദുന്നബവി കെട്ടിടനിർമാണ വിജ്ഞാനകോശം, കിങ് ഫൈസൽ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയും സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.