മസ്​ജിദുൽ ഖുബാഅ്​ മുഴുസമയം നമസ്​കാരത്തിന്​ തുറന്നിടും

മദീന: മസ്​ജിദുൽ ഖുബാഅ്​ മുഴുസമയം നമസ്​കാരത്തിന്​ തുറന്നിടാനുള്ള സാധ്യതകളെ സംബന്ധിച്ച്​ പഠനം നടത്താൻ സൽമാൻ രാജാവ്​ നിർദേശിച്ചു.
മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനാണ്​ ഇക്കാര്യം അറിയിച്ചത്​​. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന്​ ഉടനെ ഇതിനാവശ്യമായ നടപടി സ്വീകരിക്കും. റബീഉൽ അവ്വൽ ആദ്യം മുതൽ തീരുമാനം നടപ്പിലാക്കുമെന്നും ഗവർണർ പറഞ്ഞു.
ബുധനാഴ്​ച സൽമാൻ രാജാവ്​ മസ്​ജിദുൽ ഖുബാഅ്​ സന്ദർശിച്ചിരുന്നു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.