ജിദ്ദയിൽ ബ്ലൂസ്​റ്റാർ സോക്കർ ഫെസ്​റ്റ്​ ഇന്ന്​ മുതൽ

ജിദ്ദ: ജിദ്ദയിലെ മലയാളി കൂട്ടായ്മയായ ബ്ലൂസ്​റ്റാർ സ്പോർട്സ് ക്ലബി​​​െൻറ ആഭിമുഖ്യത്തിൽ സൗദി ഇന്ത്യൻ ഫുട്​ബാൾ ഫോറത്തിൽ അംഗങ്ങളായ ടീമുകളെ പങ്കെടുപ്പിച്ച്​ നടത്തുന്ന നാലാമത് ബ്ലൂസ്​റ്റാർ സോക്കർ ഫെസ്​റ്റിന്​ ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ഹിലാൽ ശാം സ്​റ്റേഡിയത്തിൽ വെള്ളിയാഴ്​ച തുടക്കമാവും. ഉദ്​ഘാടന മത്സരത്തിൽ സിഫ്‌ എ ഡിവിഷൻ ചാമ്പ്യന്മാരായ ലാറോസ എ.സി.സി എഫ്.സി ടൂർണമ​​െൻറിലെ നിലവിലെ ചാമ്പ്യന്മാരും സിഫ് എ ഡിവിഷൻ റണ്ണേഴ്‌സ് അപ്പുമായ സബീൻ എഫ്‌.സി യുമായി ഏറ്റുമുട്ടും. ഇന്ന്വൈകുന്നേരം 6. 30 നു നടക്കുന്ന അണ്ടർ 17 വിഭാഗത്തിലെ ആദ്യ മത്സരത്തിൽ സിഫ് ജൂനിയർ ചാമ്പ്യന്മാരായ സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ സ്പോർട്സ് ക്ലബ് അക്കാദമിയുമായി ഏറ്റുമുട്ടും. രാത്രി 8.30 ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദലി ടൂർണമ​​െൻറ്​ ഉദ്​ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികൾക്ക് ഫ്ലവേഴ്‌സ് ടി.വി യിൽ ജിമിക്കി കമ്മൽ ഗാനത്തിലൂടെ പ്രശസ്തനായ സൗദി ഗായകൻ ഹാഷിം അബ്ബാസ് നേതൃത്വം നൽകും.

ജിദ്ദ സാഫിറോ റസ്​റ്റൊറൻറിൽ നടന്ന ചടങ്ങിൽ ഫിക്സ്ചർ പ്രകാശനം വി പി മുഹമ്മദലി സിഫ് പ്രസിഡൻറ്​ ബേബി നീലാം​മ്പ്രക്കു നൽകി നിർവഹിച്ചു. ചെയ്തു. ബ്ലൂ സ്റ്റാർ ക്ലബ് പ്രസിഡണ്ട് അബ്ദുൽ കരീം അധ്യക്ഷത ചടങ്ങിൽ കെ. കെ യഹ്‌യ സ്വാഗതവും ശരീഫ് പരപ്പൻ നന്ദിയും പറഞ്ഞു. സിഫ് ജനറൽ സെക്രട്ടറി ഷബീർ അലി ലാവ, അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് പി ആർ ഒ അബ്​ദുൽ ഹഖ് തിരുരങ്ങാടി, മായിൻകുട്ടി, സാദിഖ് പാണ്ടിക്കാട്, നിസാം മമ്പാട്, വി. കെ റഉൗഫ്, കെ..പോൾസൺ, നാസർ ശാന്തപുരം, സലിം കണ്ണൂർ, അൻവർ വല്ലാഞ്ചിറ, അയൂബ് മുസ്​ലിയാരകത്ത്​, മജീദ് നഹ, പാപ്പറ്റ കുഞ്ഞി മുഹമ്മദ്, ഓവുങ്ങൽ മുഹമ്മദലി, ഷിയാസ് ഇമ്പാല എന്നിവർ ആശംസ നേർന്നു. തുടർന്ന് നടന്ന ഗാനസന്ധ്യയിൽ ജിദ്ദയിലെ പ്രശസ്ത ഗായിക ആശ ഷിജു, ഷഹിൻ ബാബു, അസ്‌കർ ജൂബിലി, സുബൈർ അരീക്കോട്, ബാവ പള്ളിശ്ശേരി, ആദം കബീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.