സ്വദേശിവത്​കരണം: ഇരട്ട പ്രതിസന്ധിയിൽ മലയാളി പ്രവാസികൾ

റിയാദ്​: അടുത്ത ആഴ്​ചയോടെ സൗദി അറേബ്യയിൽ കൂടുതൽ മേഖലയിൽ സ്വദേശിവത്​കരണം നടപ്പാകാനിരിക്കെ പ്രവാസികളായ മലയാളികൾക്ക്​ ഇരട്ട അനിശ്​ചിതത്വം. കർശന നിയമങ്ങൾ കാരണം നാടണയുകയല്ലാതെ ഗത്യന്തരമില്ലാത്ത അവസ്​ഥയിൽ നിൽക്കു​േമ്പാൾ പ്രളയത്തിൽ തകർന്നടിഞ്ഞ സ്വദേശത്ത്​ എത്തി എങ്ങനെ പിടിച്ചു നിൽക്കാനാവുമെന്ന ചോദ്യമാണ്​ പ്രവാസികളെ ഇരുട്ടിൽ നിർത്തുന്നത്​​. പ്രവാസി തിരിച്ചുപോക്കുയർത്തുന്ന പ്രശ്​നങ്ങൾ ഗൗരവത്തിൽ ചർച്ച ചെയ്യേണ്ട സന്ദർഭമല്ല കേരളത്തിൽ. മൂന്ന്​ മാസത്തിലധികമായി കുടുംബസമ്മേതം തിരിച്ചുപോയത്​ ആയിരങ്ങളാണ്​.

അവരുടെ ​പ്രശ്​നങ്ങൾ ചർച്ച ചെയ്യാനാവാത്തവിധം കാലവർഷക്കെടുതികളിലും പ്രകൃതി ദുരന്തങ്ങളിലും പകർച്ചവ്യാധികളിലും പെട്ടുകിടക്കുകയായിരുന്നു നാട്​. ഏറ്റവുമൊടുവിൽ അതിതീവ്രപ്രളയം നാടിനെ മുക്കിക്കളഞ്ഞതി​​​​െൻറ അങ്കലാപ്പിൽ നിൽക്കു​േമ്പാ​ഴാണ്​ സൗദിയിലെ പ്രവാസികൾ കൂട്ടത്തോടെ നാടണയാനിരിക്കുന്നത്​. റീ​െട്ടയിൽ മേഖലയിൽ ഉൾപെടെ 12 വിഭാഗങ്ങളിൽ സ്വദേശി വത്​കരണം സെപ്​​റ്റംബർ 11 മുതൽ നടപ്പിലാവുമെന്നാണ്​ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്​. നവംബർ ജനുവരി മാസങ്ങളോടെ കൂടുതൽ മേഖലകളിലേക്ക്​ ഇത്​ വ്യാപിപ്പിക്കും. വാച്ച്​, കണ്ണട, ഇലക്​ട്രോണിക്​, ഇലക്​ട്രിക്​ ഉപകരണങ്ങൾ എന്നിവയുടെ വിൽപനയും സേവനവും മെഡിക്കൽ ഉപകരണങ്ങൾ, ബേക്കറികൾ, വാഹന സ്​പെയർപാർട്​സുകൾ, കെട്ടിട നിർമാണ സാമഗ്രികൾ കാർപറ്റ്​ തുടങ്ങിയ കച്ചവടങ്ങളും ജനുവരിയോടെ സമ്പൂർണ സ്വദേശിവത്​കരണത്തിന്​ വഴിമാറും.

വസ്​ത്രം, വാഹനം, ഫർണിച്ചർ എന്നിങ്ങനെ നാല്​ വിഭാഗങ്ങളിലായി 30 ഒാളം ഇനങ്ങളുടെ വിൽപനയും സേവനവുമാണ് അടുത്ത ആഴ്​ച മുതൽ സ്വദേശിവത്​കരിക്കുന്നത്​. ഇൗ മേഖലയിൽ എണ്ണമറ്റ മലയാളികളാണ്​ സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്​. ​ടെക്​സ്​​റ്റൈൽ മേഖലകളിൽ കോടികളുടെ നിക്ഷേപമുള്ള മലയാളികളുണ്ട്​. ഇവരുടെ ഗോഡൗണുകളിൽ വർഷങ്ങളോളം വിറ്റുതീർക്കാവുന്നത്ര വസ്​ത്രങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്​.

മൊത്ത വിതരണമേഖലയിലും മലയാളികൾ ഏറെയാണ്​. മുതൽമുടക്കിയവരുടെ പ്രശനങ്ങളെക്കാൾ ഗുരുതരം ചെറിയ ശമ്പളത്തിൽ വർഷങ്ങളായി ഇൗ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അനിശ്​ചിതത്വമാണ്​. ഭൂരിഭാഗവും തൊഴിൽ നഷ്​ടപ്പെട്ട്​ നാട്​ പിടിക്കാനൊരുങ്ങുന്നത്​ ഒ​ഴിഞ്ഞ ക​ീശയുമായാണ്​. നാട്ടിൽ പ്രളയമുണ്ടാക്കിയ നഷ്​ടം നിരവധി പ്രവാസി കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ട്​. കടുത്ത പ്രതിസന്ധികൾക്ക്​ നടുവിലേക്കാണ്​ തിരിച്ചുപോകേണ്ടത്​.
മുൻകാലങ്ങളെ പോലെ എങ്ങനെയെങ്കിലും ഇവിടെ പിടിച്ചുനിൽക്കാൻ കഴിയില്ല. ശക്​തമായ പരിശോധനകളും നിയമ നടപടികളും തുടരുകയാണ്​ അധികൃതർ.

അടുത്ത ആഴ്​ച മുതൽ സ്വദേശിവത്​കരണത്തി​​​​െൻറ ഭാഗമായ പരിശോധനകൾ ശക്​തമാവുമെന്നാണ്​ സൂചന. നിയമം ലംഘിക്കുന്നവർക്ക്​ കടുത്ത ശിക്ഷകളും പിഴയും നേരിടേണ്ടിവരുമെന്നതിനാൽ പഴയപോലെ സാഹസത്തിന്​ മുതിരില്ലെന്നാണ്​ മലയാളികൾ പറയുന്നത്​. തൊഴിൽരേഖ പുതുക്കാൻ വലിയ തുക വേണമെന്നതിനാൽ ഇനി പുതുക്കുന്നില്ലെന്ന്​ തീരുമാനിച്ചർ ഏറെയാണ്​.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.