റിയാദ്: സൗദിയില്‍ ശനിയാഴ്ച 48 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 392 ആയി. അതേസമയം ആശ്വാസ വാർത്തയായി എട്ടുപേർകൂടി സുഖം പ്രാപിച്ച വിവരം ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി പുറത്തുവിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 16 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 48 പേരിൽ അഞ്ചുപേർ വിദേശത്ത് നിന്നെത്തിയതാണ്.
ബാക്കിയുള്ളവർക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ പടർന്നതാണ്. ഇവരിൽ പലരും മരണാനന്തര ചടങ്ങ്, കല്യാണ പരിപാടികൾ, കുടുംബ യോഗങ്ങൾ, മറ്റ് ആഘോഷ സംഗമങ്ങൾ എന്നിവയിൽ പ െങ്കടുത്തതിലൂടെയാണ് വൈറസ് ബാധിതരുമായി അടുത്തിടപഴകാനും രോഗ പകർച്ചയുണ്ടാവാനും ഇടയായതെന്നും അതുകൊണ്ടുതന്നെ രാജ്യത്തുള്ള എല്ലാവരും ഇത്തരം പരിപാടികളെല്ലാം ഒഴിവാക്കി പരമാവധി വീടുകളിൽ ഒതുങ്ങിക്കൂടണമെന്നും ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, അന്താരാഷ്ട്ര വിമാന സർവിസ് അവസാനിപ്പിക്കും മുമ്പ് വിദേശ രാജ്യങ്ങളിൽനിന്ന് രാജ്യത്ത് എത്തിയ ആളുകളിൽ പലരെയും റിയാദിലെ പ്രമുഖ ഹോട്ടലുകളിൽ സമ്പർക്ക വിലക്കിൽ ആക്കിയിരിക്കുകയാണ്. പൊതുഗതാഗതം 14 ദിവസത്തേക്ക് നിരോധിച്ച തീരുമാനം ശനിയാഴ്ച മുതൽ നടപ്പായതോടെ രാജ്യം സമ്പൂർണ നിശ്ചലാവസ്ഥയിലായിക്കഴിഞ്ഞു.
ജനങ്ങളെല്ലാം വീടുകളിൽ കഴിയുകയാണ്. ഭക്ഷണസാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്ന വിരലിലെണ്ണാൻ പറ്റുന്ന ആളുകൾ മാത്രമാണ് പ്രമുഖ നഗരങ്ങളുടെ തെരുവുകളിൽ പോലുമുള്ളൂ. വിമാനം, ബസ്, ട്രെയിൻ, ടാക്സി തുടങ്ങിയ പൊതുഗതാഗത സർവിസുകളെല്ലാം നിശ്ചലമായി. സ്വകാര്യ വാഹനങ്ങളും കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും മാത്രം അപൂർവമായി നിരത്തുകളിൽ കാണാം. മിക്ക കമ്പനികളിലെയും ജീവനക്കാരിൽ 60 ശതമാനം പേരും വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നു. അപൂർവം ചില തന്ത്രപ്രധാന വകുപ്പുകൾ ഒഴികെ ബാക്കി മുഴുവൻ സർക്കാർ സ്ഥാപനങ്ങളും അവധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.