ബുറൈദ: കോവിഡ് -19 മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്ക് വാടക ഒഴിവാക്കി കെട്ടിട ഉടമയായ സൗദി വ്യവസായി. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്നത് ഒ ഴികെ ബാക്കിയെല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിടാൻ ഗവൺമെൻറ് ഉത്തരവ് മൂന്ന് ദിവസം മുമ്പാണ് നടപ്പായത്.
രാജ്യത്തുടനീളം സ്ഥാപനങ്ങൾ ഇങ്ങനെ അടഞ്ഞുകിടക്കുകയാണ്. ഇൗ ദിവസങ്ങളിലെ കെട്ടിടവാടക, ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ എങ്ങനെ വഹിക്കും എന്ന് നടത്തിപ്പുകാർ ആശങ്കയിൽ കഴിയുേമ്പാഴാണ് ഹാഇലിലെ ഒരു കെട്ടിട ഉടമ ഇൗ ഉദാരത കാട്ടി മുന്നോട്ട് വന്നിരിക്കുന്നത്.
തെൻറ അധീനതയിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും വാടക വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹാഇലിലെ പ്രമുഖ വ്യവസായിയായ സഊദ് ബിൻ അബ്ദുറഹ്മാൻ അൽ അജ് ലാലാണ് ഇൗ മാതൃക കാണിച്ചിരിക്കുന്നത്. തെൻറ ഉടമസ്ഥതയിലെ ഷോപ്പിങ് മാളുകളിലെ മുഴുവൻ ഷോപ്പുകൾക്കും വാടക ഒഴിവാക്കി കൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതുപോലുള്ള സാഹചര്യങ്ങളിൽ മാനുഷിക പരിഗണന നൽകി ദേശീയതാൽപര്യത്തോടൊപ്പം നിന്ന വ്യവസായിയെ ഹാഇൽ ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് അഭിനന്ദിച്ചു. നിരവധി വ്യവസായികൾ ഇതുപോലുള്ള പ്രഖ്യാപനങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.