ദമ്മാം: വാഹനം ഒാടിക്കുന്നതിനിടെ ഹൃദയാഘാതംമൂലം മരിച്ച ഇന്ത്യക്കാരെൻറ മൃതദേഹം നാ ട്ടിലെത്തിക്കാൻ സ്പോൺസറുടെ നിസ്സഹകരണം തടസ്സമായപ്പോൾ ചുമതല സ്വയം ഏറ്റെടുത് ത് നാട്ടുകാരനായ യുവാവ്. തൊഴിലുടമ ഒഴിഞ്ഞുമാറിയപ്പോൾ സ്വന്തം കീശയിൽനിന്ന് പണമ െടുത്തും മറ്റുള്ളവരുടെ സഹായം തേടിയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇൗ മനുഷ്യസ്നേഹിയുടെ ശ്രമത്തെ കുറിച്ചറിഞ്ഞ ഇന്ത്യൻ എംബസിയും സഹായിക്കാൻ മുന്നോട്ടുവന്നു. അൽഅഹ്സയിൽ ഒമ്പതു വർഷമായി ഡ്രൈവറായിരുന്ന ആന്ധ്ര സ്വദേശി അബ്ബാസ് മുഹമ്മദ് അലിഖാനാണ് രണ്ടാഴ്ച മുമ്പ് മരിച്ചത്.
200 കിലോമീറ്റർ അകലെ ഹർദ് എന്ന സ്ഥലത്ത് ഡ്രൈവിങ്ങിനിടയിലാണ് മരണം സംഭവിച്ചത്. വാഹനം ഒാടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഹൃേദ്രാഗിയായ ഇയാളോട് ദൂരസ്ഥലങ്ങളിൽ ഓട്ടം പോകരുതെന്ന് സ്പോൺസർ വിലക്കിയിരുന്നതാണത്രെ. തെൻറ വാക്ക് കേൾക്കാതെ ഇത്രയും ദൂരം ഒാട്ടം പോയി മറ്റാരുടെയും സഹായം കിട്ടാത്ത സാഹചര്യമുണ്ടാക്കിയെന്ന ദേഷ്യത്തിന് മൃതദേഹം നാട്ടിൽ അയക്കുന്നതടക്കമുള്ള നടപടികളുമായി സ്പോൺസർ സഹകരിച്ചില്ല. മരണാനന്തര നടപടികളുടെ ഉത്തരവാദിത്തത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ഇതറിഞ്ഞ നാട്ടുകാരനായ നടപ്പാ ചന്ദ്ര എന്ന യുവാവ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു.
സഹായം തേടി നാട്ടുകാരായ പലരെയും യുവാവ് സമീപിച്ചു. ഇതറിഞ്ഞ മലയാളി സാമൂഹിക പ്രവർത്തകനായ എബ്രഹാം മാത്യു തെൻറ സഹകരണം ഉറപ്പുനൽകി. ഒപ്പം ഇന്ത്യൻ എംബസിയെയും അറിയിച്ചു. വിശദമായി വിവരങ്ങൾ അറിഞ്ഞപ്പോൾ മൃതദേഹം നാട്ടിലയക്കാനുള്ള മുഴുവൻ ചെലവും വഹിക്കാൻ എംബസി സാമൂഹിക ക്ഷേമവകുപ്പ് തയാറായി. മതത്തിെൻറ വേലിക്കെട്ടുകൾ മനുഷ്യർക്കിടയിൽ പാടില്ലെന്നും മതിലുയർത്തുന്നവർ ഹൃദയമില്ലാത്തവരാണെന്നും ചന്ദ്ര പറയുന്നു. സൗദിയിൽവെച്ച് ഒന്നുരണ്ട് തവണ കണ്ട പരിചയം മാത്രമാണ് മരിച്ച അബ്ബാസുമായുള്ളതെന്നും യുവാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.