നൗഫൽ കോടിയിൽ (പ്രസി.), അഖിനാസ് എം. കരുനാഗപ്പള്ളി (ജന. സെക്ര.),
റിയാസ് വഹാബ് (ട്രഷറർ), അബ്ദുൽ ഷുക്കൂർ മണപ്പള്ളി (ഹ്യുമാനിറ്റി കൺവീനർ)
റിയാദ്: സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി പ്രദേശവാസികളുടെ കൂട്ടായ്മയായ ‘നന്മ’ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. റിയാദ് സുലൈ ഷാലിഹാത്ത് ഇസ്തിറാഹയിൽ പ്രസിഡന്റ് ജാനിസിന്റെ അധ്യക്ഷതയിൽ കൂടിയ വിപുലമായ ജനറൽ ബോഡിയിലാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്.
നൗഫൽ കോടിയിൽ(പ്രസി.), അഖിനാസ് എം. കരുനാഗപ്പള്ളി (ജന. സെക്ര.),റിയാസ് വഹാബ് (ട്രഷറർ), അബ്ദുൽ ഷുക്കൂർ മണപ്പള്ളി (ഹ്യുമാനിറ്റി കൺവീനർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഷാജഹാൻ മൈനാഗപ്പള്ളി, ഷമീർ തേവലക്കര, ഷൈൻഷാ (വൈ. പ്രസി.), നൗഫൽ നൂറുദ്ദീൻ, ഷാനവാസ്, ഹരിക്കുട്ടൻ (ജോ. സെക്ര.), അനസ് സലീം (ജോ. ട്രഷ.), റമീസ് കബീർ, അജ്മൽ റോഷൻ, മുനീർ പുളിമൂട്ടിൽ (ഹ്യൂമാനിറ്റി ജോയന്റ് കൺവീനർമാർ), ജാനിസ് (മീഡിയ ആൻഡ് പബ്ളിക് റിലേഷൻസ് കൺവീനർ), സജീവ് (സ്പോർട്സ് കൺവീനർ), മുനീർ ജലാലുദ്ദീൻ (ആർട് കൺവീനർ), സത്താർ മുല്ലശ്ശേരി, റിയാസ് സുബൈർ, അഷ്റഫ് മുണ്ടയിൽ, ഷിഹാബ് കുഴി, സക്കീർ ഹുസ്സൈൻ. ഉപദേശക സമിതി: ബഷീർ ഫത്തഹുദ്ദീൻ, അനസ് ലത്തീഫ്, നവാസ് ലത്തീഫ്, യാസർ പണിക്കത്ത്, സുൽഫിക്കർ (രക്ഷാധികാര സമിതി അംഗങ്ങൾ), സിനു അഹ്മദ് (സൗദി നാഷനൽ കോഓഡിനേറ്റർ), മൻസൂർ കല്ലൂർ (കേരള കോഓഡിനേറ്റർ), ഷമീർ കൂനയ്യത്ത്, ഷമീൻ, മാഹീൻ, സഹദ്, ഷെഫീഖ്, ബിലാൽ, ഫഹദ്, ഷുക്കൂർ, നൗഫൽ, ഇഖ്ബാൽ (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.
യോഗത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ബഷീർ ഫത്തഹുദ്ദീൻ അവതരിപ്പിച്ചു. ഇക്കാലയളവിലെ വരവുചെലവ് കണക്കുകൾ ട്രഷറർ അനസ് ലത്തീഫ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ കാമ്പയിൻ, മെഡിക്കൽ ക്യാമ്പ്, ജീവകാരുണ്യ ധനസഹായ വിതരണം, ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം ഉൾപ്പടെ രണ്ട് വർഷത്തിനിടയിൽ നന്മ നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ പൊതുയോഗം സംതൃപ്തി രേഖപ്പെടുത്തി.
അടുത്ത വർഷത്തേക്കുള്ള ജീവകാരുണ്യ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ക്രസന്റ് സ്കൂൾ ചെയർമാൻ അൻസാരി വടക്കുംതല നിർവഹിച്ചു. ഡിസൈൻ സൊല്യുഷസിന്റെ സഹകരണത്തോടെ തയാറാക്കിയ 2026ലെ നന്മ കലണ്ടർ പ്രകാശനം സത്താർ ഓച്ചിറ നിർവഹിച്ചു. തെരഞ്ഞെടുപ്പിനുശേഷം നടന്ന വിന്റർനൈറ്റ് ഫാമിലി മീറ്റിന് ഷീബ ബഷീർ, സുമി സത്താർ, ഹന്നത്ത് സത്താർ, നഹൽ റയ്യാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.