ലുലുവിൽ കുടുംബിനികൾക്ക്​ പാചകമത്സരം

റിയാദ്​: സൗദി അറേബ്യയിലെ മലയാളി കുടുംബിനികൾക്ക്​ പാചകകലയിലെ വൈദഗ്​ധ്യവും വൈഭവവും തെളിയിക്കാൻ ലുലു ഹൈപ്പർ മ ാർക്കറ്റ്​ അവസരമൊരുക്കുന്നു. ലുലു ശാഖകളിൽ ‘ലുലു വേൾഡ്’ എന്ന ലോക ഭക്ഷ്യമേളയുടെ ഭാഗമായാണ്​ മലയാളികൾക്കായി ‘ല ുലു ഷെഫ്’ എന്ന പേരിൽ ഫാമിലി കുക്കറി മത്സരം സംഘടിപ്പിക്കുന്നത്​. വൻതുകയുടെ സമ്മാനമാണ്​ പാചകറാണിമാരെ കാത്തിരിക്കുന്നത്​. രുചിയിലും ഗുണത്തിലും മികവ്​ പുലർത്തുന്ന വിഭവമൊരുക്കി പാചകത്തിൽ ഒന്നാമ​െതത്തുന്ന വിജയിയെ കാത്തിരിക്കുന്നത്​ 20,000 റിയാലി​​െൻറ സമ്മാനത്തുകയാണ്. ഇത്​ ലൈവ്​ കുക്കറി ഷോ അല്ല. പകരം അവരവരുടെ വീടുകളിൽ പാചകംചെയ്​തശേഷം അതിനെക്കുറിച്ച്​ വിശദീകരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്​ത്​ മത്സരത്തിൽ പ​െങ്കടുക്കാമെന്ന പ്രത്യേകതയാണ്​ ഇൗ കുക്കറി ഷോയെ വേറിട്ടതാക്കുന്നത്​. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ക​ുടുംബിനികൾ ലുലു ഹൈപ്പർ മാർക്കറ്റിലെ കസ്​റ്റമർ കെയർ സ​െൻററുകളുമായാണ്​ ബന്ധപ്പെടേണ്ടത്​. മത്സരത്തിൽ പ​െങ്കടുക്കാനുള്ള താൽപര്യം അറിയിച്ചുകഴിഞ്ഞാൽ തൊപ്പിയും ഏപ്രണും ലഭിക്കും.

അതുമായി വീടുകളിലേക്ക്​ മടങ്ങി സ്വന്തം അടുക്കളയിൽ ഇഷ്​ടമുള്ള വിഭവം പാചകം ചെയ്യണം. പാചകം ചെയ്​ത വിഭവം മുന്നിൽവെച്ച്​ അതി​​െൻറ പിന്നിൽ ലുലുവിൽനിന്ന്​ കിട്ടിയ തൊപ്പിയും ഏപ്രണും ധരിച്ച്​ നിന്ന്​ ഇൗ വിഭവം പാചകം ചെയ്​തതിനെക്കുറിച്ചും അതിലെ ചേരുവകളെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്ന രണ്ടു മിനിറ്റ്​​ ദൈർഘ്യത്തിനുള്ളി​െലാതുങ്ങുന്ന സ്വന്തം വിഡിയോ ഷൂട്ട്​ ചെയ്യണം. വിഡിയോ രണ്ടു​ മിനിറ്റിൽ കൂടാൻ പാടില്ല. വിഡിയോ പൂർണമായി ഷൂട്ട്​ ചെയ്​തുകഴിഞ്ഞാൽ അത്​ സ്വന്തം ഫേസ്​ബുക്ക്​ അക്കൗണ്ടിലോ ഇൻസ്​റ്റഗ്രാം അക്കൗണ്ടിലോ പോസ്​റ്റ്​ ചെയ്യണം. ഒപ്പം പ്രശസ്​ത പാചകവിദഗ്​ധ ജുമാന കാദിരിയെ (Jumanah kadri) ആ പോസ്​റ്റിൽ ടാഗ്​ ചെയ്യുകയും വേണം. ഇൗ വിഡിയോകളെല്ലാം പരിശോധിച്ച്​ ജുമാന കാദിരി അഞ്ചു പേരെ തെരഞ്ഞെടുക്കും. ആ അഞ്ചുപേരെയും പങ്കെടുപ്പിച്ച്​ സൗദിയിലെ ഏതെങ്കിലും ഒരു ലുലു ശാഖയിൽ കുക്കറി മത്സരം സംഘടിപ്പിക്കും. അതിൽനിന്നാണ്​ അന്തിമ വിജയിയെ തെരഞ്ഞെടുക്കുന്നത്​. ഒന്നാം സമ്മാനം 20,000 റിയാലാണെന്നും എത്രയും വേഗം ലുലു കസ്​റ്റമർ കെയർ സ​െൻററുകളുമായി ബന്ധപ്പെടണമെന്നും ലുലു അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു. വിഡിയോകൾ അയക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്​. മാർച്ച് 13നാണ്​ ഫൈനൽ മത്സരം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.