ജിദ്ദ: വാഹനങ്ങൾ കൂട്ടിയിടിച്ച അപകടത്തിൽ ഇന്ത്യൻ അധ്യാപിക മരിച്ചു. ജിദ്ദ ഇൻറർനാ ഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക ഉത്തർപ്രദേശ് ലക്നോ സ്വദേശി ഫൗസിയ ഇഖ്തിദാറാണ് (49) ജിദ്ദയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഭർത്താവും ഇതേ സ്കൂളിൽ കായികാധ്യാപകനുമായ ഖമറുൽ ഹസൻ ഗുരുതര പരിക്കുകളോടെ ജിദ്ദ ജിദാനി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ആൺകുട്ടികളുടെ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ഫൗസിയ. ഡൽഹിയിൽ പഠനം നടത്തുന്ന മക്കളായ സൈദ് ഫൈസുൽ ഹസൻ, സൈദ് ഫാരിസുൽ ഹസൻ എന്നിവർ വിവരമറിഞ്ഞ് ജിദ്ദയിലേക്ക് വരുന്നുണ്ട്. ഫൗസിയയുടെ മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് സഹാധ്യാപകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.