റിയാദ്: വാട്സ്ആപ് കാള്‍ സേവനം സൗദി അറേബ്യയിലും ലഭ്യമാകും. അനുമതി ഉടൻ നൽകുമെ ന്ന് സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് അറിയിച്ചത്. ഈ സേവനം നടപ്പാക്കുന്നതിെൻറ ഭ ാഗമായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. രാജ്യത്ത് ഇൻറര്‍നെറ്റ് സ്പ ീഡ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതോറിറ്റി വക്താവ് അറിയിച്ചു. സുരക്ഷാവിഷയങ്ങളും ടെലികോം കമ്പനികളുടെ അഭ്യര്‍ഥനയും മാനിച്ചാണ് നേരത്തേ സൗദിയില്‍ വാട്സ്ആപ് കാളുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നാല്‍, ഐ.എം.ഒ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ വഴി ഓണ്‍ലൈന്‍ കാളുകള്‍ ലഭ്യമാവുകയും ചെയ്തു.
വാട്സ്ആപ് കാള്‍ സേവനം ലഭ്യമാക്കുന്നതിന് മുന്നോടിയായി ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നാണ് സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്.
ഇതെന്താണെന്ന് അതോറിറ്റി വ്യക്തമാക്കിയില്ല. എന്നാല്‍, നടപടി ഉടൻ പൂര്‍ത്തീകരിക്കുമെന്നും ഇതോടെ വാട്സ്ആപ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കാള്‍ സേവനങ്ങളും ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അലി അല്‍മുതൈരി അറിയിച്ചു. സൗദി പ്രാദേശിക ചാനല്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടൊപ്പം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇൻറര്‍നെറ്റ് വേഗം കുറയുന്നുവെന്ന പരാതിയും അദ്ദേഹം നിഷേധിച്ചു. ഇൻറര്‍നെറ്റ് വേഗത്തിെൻറ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 47ാം സ്ഥാനത്തായിരുന്നു സൗദി. എന്നാല്‍, 2019 അവസാനത്തോടെ 13ാം സ്ഥാനത്തെത്തിയതായും അതോറിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.