റിയാദ്: ഗുരുക്കന്മാരുടെയോ പരിശീലനത്തിെൻറയോ സഹായമില്ലാതെ ചിത്രംവരക്കാനുള്ള ജന്മസിദ്ധമായ കഴിവിനെ തേച്ചുമിനുക്കി പോഷിപ്പിച്ചെടുത്ത മിടുക്കിയാണ് സഹ്ല നവാസ ്. എന്നാൽ, വരക്കുന്ന ചിത്രങ്ങൾ കണ്ടാൽ പരിശീലനമൊന്നും കിട്ടിയിട്ടില്ലെന്ന് ആരും വി ശ്വസിക്കില്ല. അത്രമേൽ വിസ്മയിപ്പിക്കുന്ന വരവിരുതാണ് ഇൗ കൗമാരക്കാരിക്ക്. കളർ പെൻസിലാണ് പ്രധാന ആയുധം. അത്തരത്തിൽ ആയിരത്തിലേറെ ചിത്രങ്ങൾ ഇതിനകം വരച്ചുകൂട്ടി. ആലപ്പുഴ ഭരണിക്കാവ് സ്വദേശിനിയായ സഹ്ല റിയാദിലാണ് ജനിച്ചത്. ഇക്കഴിഞ്ഞ വർഷം റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് (സേവ) സ്കൂളിൽനിന്ന് 12ാം ക്ലാസ് പൂർത്തിയാക്കിയ സഹ്ല അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിൽ (എൻ.െഎ.ഡി) ഉപരിപഠനത്തിനുള്ള തയാറെടുപ്പിലാണ്.
ലോകത്തിലെതന്നെ ഒന്നാംനിര ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നാണ് ഇന്ത്യയിലെ മികച്ച ചിത്രകലാപഠന കേന്ദ്രമായ എൻ.െഎ.ഡി. ഉമ്മയിൽനിന്നും മുത്തച്ഛനിൽനിന്നും ലഭിച്ച പ്രോത്സാഹനത്തിെൻറ പിൻബലവുമായി വരയുടെ ലോകം കീഴടക്കാനുള്ള പുറപ്പാടിലാണ് സഹ്ല. സൗദിയിൽ നടന്ന നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ആനിമേഷൻ രംഗത്തോടാണ് കമ്പമെങ്കിലും ചിത്രകലയുടെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുണ്ട്. ഡിസ്നി ആനിമേഷൻ ആർട്ടിസ്റ്റാവുക എന്നതാണ് മോഹം. 30 മുതൽ 40 വരെ മണിക്കൂറുകളെടുത്താണ് ചിത്രങ്ങൾ വരക്കുന്നത്. സ്കൂൾ പഠനത്തിന് ശേഷം ലഭിക്കുന്ന ഒഴിവുസമയങ്ങളാണ് ഇതിനുവേണ്ടി മാറ്റിവെച്ചിരുന്നത്. അടുത്തിടെ റിയാദിൽനിന്ന് പുറത്തിറങ്ങിയ പി.പി. അബ്ദുൽ ലത്തീഫിെൻറ ‘ജീവിതവിജയത്തിലേക്ക് ഒരു ചുവടുമാത്രം’ എന്ന പുസ്തകത്തിൽ സഹ്ലയുടെ 49ഓളം ചിത്രങ്ങൾ ഇടം നേടിയിരുന്നു.
കൂട്ടുകാരുടെ ഇഷ്ട ആനിമേഷൻ കഥാപാത്രങ്ങളോട് സാദൃശ്യപ്പെടുത്തി അവരുടെ ചിത്രങ്ങൾ വരച്ചുകൊടുക്കൽ ഹോബിയാണ്. നിരവധി പേർക്ക് ഇങ്ങനെ ജന്മദിന സമ്മാനമായി നൽകിയിട്ടുണ്ട്. കുടുംബത്തിലെ നിരവധി പേരുടെ ചിത്രങ്ങൾ ഇതിനകം വരച്ചുകഴിഞ്ഞു. ദുൽഖർ സൽമാൻ, നസ്റിയ, അംബേദ്കർ തുടങ്ങിയ പലരുടെയും ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങൾ ശേഖരത്തിലുണ്ട്. വളരെ ചെറുതായി ചിത്രങ്ങൾ വരച്ച് കീചെയിൻ നിർമിക്കുന്നതും സഹ്ലയുടെ വിനോദമാണ്. പ്രമുഖ വാർത്ത ഏജൻസിയായ റോയിേട്ടഴ്സിെൻറ സൗദി ബ്രാഞ്ചിൽ ടെക്നിക്കൽ മാനേജരായ നവാസ് അബ്ദുൽ റഷീദിെൻറയും അധ്യാപികയായ ഷെർമി നവാസിെൻറയും നാല് മക്കളിൽ മൂത്തവളാണ് സഹ്ല. ചിത്രകലക്ക് പുറമെ സംഗീതത്തിലും താൽപര്യമുള്ള സഹ്ല പിയാനോയും ഗിറ്റാറും സ്വയം പഠിച്ചു. വരച്ച ചിത്രങ്ങളെല്ലാം arora_mine.art എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.