ജിദ്ദ: സ്വദേശിവത്കരണം ഉൗർജിതപ്പെടുത്താനും തൊഴിൽ വിപണിയിലെ മത്സരം വർധിപ്പി ക്കാനും സ്വകാര്യമേഖലയിലെ തൊഴിൽ അന്തരീക്ഷം മികച്ചതാക്കാനും 20 സംരംഭങ്ങൾ കൂടി ആരം ഭിക്കുമെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യമേഖല, തൊഴിലന്വേഷകർ, ബന് ധപ്പെട്ട കമ്മിറ്റികൾ, സർക്കാർ ഏജൻസികൾ എന്നിവയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
തൊഴിൽ മേഖലയുടെ വികസനവും രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കലും ലക്ഷ്യമിട്ട് കഴിഞ്ഞവർഷം മന്ത്രാലയം ആരംഭിച്ച സംരംഭങ്ങളുടെ തുടർച്ചയാണിത്. വിവിധ മേഖലകളിലെ സ്വദേശിവത്കരണത്തെ സഹായിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
പുതിയ സ്ഥാപനങ്ങളിലേക്കുള്ള വിസകളുൾപ്പെടെ റിക്രൂട്ട് നയങ്ങളും സംവിധാനങ്ങളും നവീകരിക്കുക, ബന്ധപ്പെട്ട ഗവൺമെൻറ്, സീസൺ വിസ പോർട്ടലുകൾ വികസിപ്പിക്കുക, ജോലി അന്വേഷിക്കുന്നവർക്കും ജോലി ചെയ്യുന്ന പൗരന്മാർക്കും പരിശീലനവും നൈപുണ്യ വികസന അവസരങ്ങളും ഒരുക്കുക, എല്ലാ ജോലിക്കാർക്കും തൊഴിൽ മാർഗനിർദേശങ്ങളും ഉപദേശവും പിന്തുണയും നൽകുക തുടങ്ങിയവ പുതിയ സംരംഭങ്ങളിലുൾപ്പെടുന്നു. സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനും തൊഴിൽ അവബോധമുണ്ടാക്കുന്നതിനും മാനവ വിഭവശേഷി വികസന ഫണ്ടുമായി സഹകരിച്ച് വിവിധ സംരംഭങ്ങൾ അടുത്തിടെ തൊഴിൽ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.