ജിദ്ദ: വ്യാജ ഇഖാമകൾ നിർമിച്ച് നൽകുന്ന രണ്ട് അംഗ സംഘം പൊലീസിെൻറ പിടിയിലായി. ഒര ാൾ ഇന്ത്യക്കാരനും മറ്റൊരാൾ സോമാലിയൻ സ്വദേശിയുമാണ്. വ്യാജ ഇഖാമ നിർമാണം സംബന്ധിച ്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
2,498 വ്യാജ ഇഖാമകൾ, വ്യാജ ഹെൽത്ത് ഇൻഷുറൻസ് കാർഡ്, ഡ്രൈവിങ് ലൈസൻസ് നിർമിക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയ തൊണ്ടിമുതലുകൾ ഇവരുടെ പക്കൽനിന്ന് പിടികൂടിയതായി മക്ക മേഖല പൊലീസ് വക്താവ് കേണൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അൽഗാമിദി പറഞ്ഞു. തുടർ നടപടികൾക്കായി ഇവരെ കസ്റ്റഡിയിൽവെച്ചിരിക്കയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.