ജിദ്ദ: സൗദിയില്‍ സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി സർവിസ് ജോലികള്‍ സ്വദേശികൾക്ക് മാത്രമ ായി പരിമിതപ്പെടുത്തി. സൗദി ടൂറിസം കമീഷനുമായി സഹകരിച്ച് പൊതുഗതാഗത അതോറിറ്റി നട പ്പാക്കിവരുന്ന പരിഷ്കരണ പദ്ധതിയുടെ ഭാഗമാണ് ഇൗ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനികളെ അറിയിച്ചു. തുടർന്ന് ഓണ്‍ലൈന്‍ ടാക്സി കമ്പനികൾ വിദേശി ഡ്രൈവര്‍മാർക്ക് അവരുടെ അക്കൗണ്ട് അവസാനിപ്പിക്കുന്നതായി അറിയിപ്പ് നല്‍കിത്തുടങ്ങി. കരീം, ഊബര്‍, ജീനി, ഈസി ടാക്സി തുടങ്ങി ഓണ്‍ലൈന്‍ ടാക്സികളില്‍ ജോലി ചെയ്തുവരുന്ന നിരവധി വിദേശികൾ ഇതോടെ തൊഴില്‍ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്.
ഈ രംഗത്ത് കാലങ്ങളായി നിരവധി മലയാളികളും ജോലി ചെയ്യുന്നുണ്ട്. അവെരല്ലാം ഇനി തൊഴിൽരഹിതരായി മാറും. ടാക്സി കമ്പനികൾ കേരളത്തിൽ നിന്നടക്കം നേരിട്ട് റിക്രൂട്ട്മെൻറ് ചെയ്ത് കൊണ്ടുവന്നവരാണ് ഡ്രൈവർമാരിൽ കൂടുതലും. ജോലി നഷ്ടപ്പെട്ട ഇവരെല്ലാം ഇനി എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്. നിലവിലെ ടാക്സി സംവിധാനങ്ങളിലും കാതലായ മാറ്റം വരുത്തുന്നതാണ് പൊതുഗതാഗത അതോറിറ്റി നടപ്പാക്കുന്ന പുതിയ പദ്ധതി. ഇതനുസരിച്ച് എയർപോർട്ടുകളിൽ ഇനി പച്ചനിറത്തിലുള്ള ടാക്സികളാണ് ഒാടുന്നത്. ആദ്യഘട്ടത്തില്‍ എയര്‍പോര്‍ട്ടുകളില്‍ മാത്രമായി നടപ്പാക്കുന്ന പച്ച ടാക്സി സംവിധാനം ഘട്ടംഘട്ടമായി മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.