ജുബൈൽ: ആഗോളതല മത്സരത്തിൽ സൗദിയിലെ വിവിധ പ്രാദേശിക പദ്ധതികൾക്ക് വോട്ടുചെയ്യാൻ ര ാജ്യത്തെ ജനങ്ങളോട് ആഹ്വാനം. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷനാ ണ് പിന്തുണ തേടി പൊതുജനത്തെ സമീപിച്ചത്. രാജ്യത്തിെൻറ ഡിജിറ്റൽ പരിവർത്തനം, ആശയവിനിമയം, വിവരസാേങ്കതിക വിദ്യ എന്നീ രംഗങ്ങളുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾക്ക് അനുകൂലമായി ലോക ഉച്ചകോടിയിലെ ഒാൺലൈൻ പോളിൽ വോട്ട് ചെയ്യാനാണ് പൊതുജനത്തെ ക്ഷണിച്ചിരിക്കുന്നത്. 2020ലെ ഇൻഫർമേഷൻ സൊസൈറ്റിയെക്കുറിച്ചുള്ള ലോക ഉച്ചകോടിയിൽ വോട്ടുചെയ്യാൻ 34 ലധികം പ്രോജക്ടുകളാണ് സൗദി അറേബ്യ സബ്മിറ്റ് ചെയ്തിട്ടുള്ളത്.
രാജ്യത്തിെൻറ നിർദിഷ്ട പദ്ധതികളിൽ ആൻറി മൈക്രോബയൽ റെസിസ്റ്റൻസ് നിരീക്ഷണ സംവിധാനം, സൗദി ഗ്രാമപ്രദേശങ്ങളുടെ ഡിജിറ്റൽവത്കരണം, ദേശീയ ബ്രോഡ്ബാൻഡ് എന്നീ പദ്ധതികൾ പ്രധാനമായും ഉൾപ്പെടുന്നുവെന്ന് ഉച്ചകോടിയുമായി ബന്ധപ്പെട്ട പോർട്ടലിൽ പറയുന്നു. 16 വിഭാഗങ്ങളിലാണ് സൗദി അറേബ്യ മത്സരിക്കുന്നത്. 26ലധികം സർക്കാർ, സ്വകാര്യ ഏജൻസികൾ പങ്കെടുക്കുന്നു. ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ വെബ്സൈറ്റ് വഴി ആളുകൾക്ക് പദ്ധതികൾ കാണാനും ഇൗ മാസം 24 വരെ വോട്ടുചെയ്യാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.