റിയാദ്: സന്ദർശന വിസക്കാർ ട്രാഫിക് പിഴ അടച്ചിെല്ലങ്കിൽ സൗദിയിൽനിന്ന് തിരിച്ചു പോകാനാവില്ല. ഇക്കാര്യം അറിയിച്ച സൗദി ട്രാഫിക് അധികൃതർ അത്തരം ട്രാഫിക് പിഴകൾ അടക ്കാനുള്ള സംവിധാനത്തെക്കുറിച്ചും വിശദീകരിച്ചു. സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർ രാജ്യം വിടുന്നതിനു മുമ്പ് ട്രാഫിക് പിഴയുണ്ടെങ്കിൽ അത് അടച്ചിരിക്കണം. അല്ലെങ്കിൽ എയർപോർട്ടിൽ തടയും. അബ്ഷിർ രജിസ്ട്രേഷൻ ഇല്ലെങ്കിലും പിഴയടക്കാൻ പ്രത്യേക ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിെൻറ അബ്ഷിർ പോർട്ടലിൽതന്നെ വ്യക്തിഗത ഒാൺലൈൻ സർവിസ് പേജിൽ സന്ദർശന വിസക്കാർക്കുകൂടിയുള്ള ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ജി.സി.സി പൗരന്മാർ തങ്ങളുടെ തിരിച്ചറിയൽ കാർഡ് നമ്പറും മറ്റു രാജ്യക്കാർ അവരുടെ ബോർഡർ നമ്പറുമാണ് ഇത്തരത്തിൽ പിഴയടക്കുമ്പോൾ ഉപയോഗിക്കേണ്ടത്. ജി.സി.സി, ഇൻറർനാഷനൽ ഡ്രൈവിങ് ലൈസൻസുള്ളവർ സന്ദർശന വിസയിൽ സൗദിയിലെത്തിയാൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.